മലയാള സിനിമയിൽ ദൃശ്യമെന്ന ചിത്രത്തിലൂടെ ദൃശ്യ വിസ്മയമൊരുക്കിയ മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം.’റാം’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം മറ്റൊരു ത്രില്ലര്‍ ചിത്രമാണെന്ന് സംവിധായകൻ പറഞ്ഞു. തെന്നിന്ത്യന്‍ നടി തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തില്‍ ഡോക്ടറായിട്ടാണ് തൃഷ വേഷമിടുന്നത് . ഇന്ത്യയെ കൂടാതെ കെയ്‍റോ, ഉസ്ബെക്കിസ്ഥാന്‍, യുകെ, ദില്ലി ഡല്‍ഹി , ധനുഷ്‍കോടി, കൊളംബോ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. ‘അയാള്‍ക്ക് അതിര്‍ത്തികളില്ല’ എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
Leave a Comment