ലേഡീ സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരിൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന മഞ്ജു വാര്യർ സ്ത്രീപക്ഷ സിനിമകളെന്ന പ്രത്യേക പരിഗണനയിൽ വിശ്വസിക്കുന്നില്ലെന്ന് തുറന്നു പറയുകയാണ് .സിനിമ നായകന്റെയോ നായികയുടെയോ നല്ലതോ ചീത്തയോ എന്നാണ് അളക്കേണ്ടതെന്നും ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ വ്യക്തമാക്കുന്നു .തന്റെ സിനിമയിൽ നായകൻ ഉണ്ടായിരുന്നുവെങ്കിലും തന്റെ കഥാപാത്രത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരുന്നില്ലെന്നും മഞ്ജു വാര്യർ വ്യക്തമാക്കുന്നു
‘നായകനും നായികയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള റോളുകളാണ് കിട്ടിയിട്ടുള്ളത് .നായകൻ ഉണ്ടെങ്കിൽ കൂടി എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ല .അതൊരു വലിയ ഭാഗ്യവും അനുഗ്രഹവുമാണ്. നായകനിലോ നായികയിലോ കേന്ദ്രീകൃതമായല്ല സിനിമ നല്ലതാണോ ചീത്തയാണോ എന്ന് അളക്കേണ്ടത്. അതിന്റെ ആശയവും കഥയും സ്ക്രിപ്റ്റുമാണ് പ്രധാനം. അപ്പോഴാണ് സിനിമ വിജയിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്’.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘പ്രതി പൂവന് കോഴി’യാണ് റിലീസിന് തയ്യാറെടുക്കുന്ന മഞ്ജു വാര്യര്‍ ചിത്രം. ഉണ്ണി ആര് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ റോഷന് ആന്‍ഡ്രൂസ് തന്നെയാണ് ചിത്രത്തിലെ പ്രതിനായകന്റെ റോളിലെത്തുന്നത്.
Post Your Comments