CinemaGeneralLatest NewsMollywoodNEWS

എന്റെ ഊർജ്ജം അമ്മയാണ് : അദ്ഭുതപ്പെടുത്തിയ അനുഭവങ്ങൾ പറഞ്ഞു മഞ്ജു വാര്യർ

അച്ഛന് അസുഖം വന്നപ്പോഴും പിന്നീട് അമ്മയ്ക്ക് അസുഖം വന്നപ്പോഴുമൊക്കെ അമ്മ കാണിച്ച ധൈര്യം കണ്ട് ഞാൻ അദ്ഭുതപ്പെട്ടതാണ്

തിരിച്ചു വരവിൽ മികച്ച നായിക വേഷങ്ങൾ ചെയ്യുന്ന മഞ്ജു വാര്യർ തന്റെ അമ്മയെക്കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതാദ്യമായി മനസ്സ് തുറക്കുകയാണ്.

‘അമ്മയോടൊത്ത് സമയം ചെലവഴിക്കാൻ വളരെ കുറച്ചേ സാധിക്കാറുള്ളൂ പക്ഷേ, എന്റെ കൂടെയിരിക്കാൻ മഞ്ജുവിന് സമയം കിട്ടുന്നില്ലല്ലോ എന്ന് അമ്മ പരാതി പറയാറില്ല. എന്റെ തിരക്കിനനുസരിച്ച് മറ്റു കാര്യങ്ങളിൽ ബിസി ആയിരിക്കാൻ അമ്മയും ശ്രദ്ധിക്കുന്നുണ്ട് .പാട്ടും ഡാൻസും പഠിക്കുന്നിണ്ടിപ്പോൾ. ആർട് ഓഫ് ലിവിങ് പ്രവർത്തനങ്ങളിലും സജീവമാണ് അങ്ങനെയൊക്കെ അമ്മ സ്വന്തം ലോകത്ത് സന്തോഷമായി ഇരിക്കുന്നതാണ് വലിയ കാര്യം .അമ്മ എനിക്ക് തരുന്ന ഏറ്റവും വലിയ സപ്പോർട്ടും അതാണ്.വീട്ടിൽ നിന്ന് കിട്ടുന്ന സപ്പോർട്ടിന്റെയും അണ്ടർസ്റ്റാൻഡിങ്ങിന്റെയും സന്തോഷമാണ് എന്റെ എനർജിക്ക് പിന്നിൽ .അച്ഛന് അസുഖം വന്നപ്പോഴും പിന്നീട് അമ്മയ്ക്ക് അസുഖം വന്നപ്പോഴുമൊക്കെ അമ്മ കാണിച്ച ധൈര്യം കണ്ട് ഞാൻ അദ്ഭുതപ്പെട്ടതാണ്. അതിന്റെ പത്ത് ശതമാനമെങ്കിലും വിൽ പവർ എനിക്ക് ഉണ്ടാകണം എന്നേ ആഗ്രഹിക്കുന്നുള്ളൂ. എന്നു കരുതി എല്ലാം കടിച്ചു പിടിച്ച് സഹിച്ചു എന്നല്ല .എല്ലാ കാര്യങ്ങളും ചിരിക്കുന്ന മുഖത്തോടെ പോസിറ്റീവായി അമ്മ നേരിടുന്നതാണ് കണ്ടിട്ടുള്ളത് അത് അറിഞ്ഞോ അറിയാതെയോ എന്റെ ജീവിതത്തെയും സ്വാധീനിച്ചു’.

shortlink

Related Articles

Post Your Comments


Back to top button