മലയാളത്തിന്റെ പ്രിയ താരമാണ് മഞ്ജു വാര്യര്‍. അസുരന് എന്ന ചിത്രത്തിലൂടെ തമിഴകത്തും തിളങ്ങിയ താരം ജീവിതത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ച പുരുഷൻ ആരെന്നു തുറന്നു പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു മനസു തുറക്കുന്നത്.
‘അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മൾ പോലും അറിയാതെ സ്വാധീനിക്കുന്നയാൾ അച്ഛൻ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവർ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്’. മഞ്ജു പറഞ്ഞു
തിരക്കഥാകൃത്തായ ആർ.ജെ. ഷാൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയ്ക്ക് ഒപ്പം മഞ്ജു എത്തും. പ്രതി പൂവന് കോഴിയാണ് മഞ്ജുവിന്റെ പുതിയ ചിത്രം.
Post Your Comments