
ക്രിസ്തുമസ് പുതുവത്സര നാളുകൾ കളറക്കാൻ സ രി ഗ മ പ വേദി ഒരുങ്ങിരിക്കുകയാണ്. മഞ്ജു വാര്യർ, ദിലീപ്, ഏവരുടെയും പ്രിയങ്കരനായ നാദിർഷ തുടങ്ങിയവരാണ് ഇത്തവണ സരിഗമപ വേദിയിൽ അതിഥികൾ ആയി എത്തുന്നത്.
മൂന്നു പേരും ഒരുമിച്ചാണോ എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷേ മൂന്നുപേരും പങ്കെടുക്കുന്ന എപ്പിസോഡുകൾ ശനി ഞായർ ദിവസങ്ങളിലാകും സംപ്രേക്ഷണം ചെയ്യുക എന്ന് ചാനൽ പുറത്തുവിട്ട പ്രമോ വീഡിയോകളിൽ സൂചിപ്പിക്കുന്നു.
പ്രമോ വീഡിയോയിൽ നിന്നും ദിലീപിന് ഒരു സർപ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന്, അവതാരകൻ ജീവ പറയുന്ന രംഗങ്ങളും ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. ആ സർപ്രൈസ് നാദിർഷായാകും എന്ന നിഗമനത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. കണ്ണാടി കൂടും കൂട്ടി എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ ആണ് മഞ്ജു വേദിയിലേക്ക് എത്തുന്നത്. ഞാൻ ആദ്യമായി ചേച്ചിയെ വിളിക്കുന്നത് എനിക്ക് വേണ്ടി ഒരു പാട്ട് പാടാൻ വേണ്ടിയാണ് എന്ന് സംഗീതസംവിധായകൻ ഷാൻ റഹ്മാൻ പറയുന്നതും പ്രമോ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കള്ളി പൂങ്കുയിലേ എന്ന ഗാനം കേൾക്കുന്ന മഞ്ജു, ഇത് തനിക്ക് വളരെ നൊസ്റ്റാൾജിയ നൽകുന്ന ഗാനമാണ് എന്ന് പറയുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.
മൂന്നു പേരെയും വ്യത്യസ്തമായ സീനുകളിലാണ് കാണിക്കുന്നത് എന്നതുകൊണ്ട് വ്യത്യസ്ത ഷോകൾ ആണോ എന്ന കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ആരാധകരുടെ സംശയം. എന്തായാലും തങ്ങൾക്ക് പ്രിയപ്പെട്ട മൂന്നുപേരും തങ്ങൾക്ക് പ്രിയപ്പെട്ട ഷോയിലൂടെ എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ സരിഗമപ ആരാധകർ. മൂന്നുപേരെയും കൊണ്ട് വരാൻ കാണിച്ച ചാനൽ സംഘാടകർ മാസ് ആണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Post Your Comments