ഇന്ദ്രജിത്തിന് പിറന്നാളശംസകളുമായി താര കുടുംബം

അടുത്തിടെ ഇരുവരുടെയും കുടുംബത്തില്‍ ആഘോഷങ്ങൾ നിറഞ്ഞ് നില്‍ക്കുകയായിരുന്നു

ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തുമെല്ലാം നിരവധി ആരാധകരുള്ള താരദമ്പതികളാണ്.  അടുത്തിടെ ഇരുവരുടെയും കുടുംബത്തില്‍ ആഘോഷങ്ങൾ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. പൂര്‍ണിമയുടെ സഹോദരി പ്രിയ മോഹന്റെ മകന്റെ പിറന്നാള്‍ ആയിരുന്നു ആദ്യം ആഘോഷമാക്കിയത്. പിന്നാലെ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും വിവാഹ വാര്‍ഷികം വന്നു.

ഇതേ ദിവസം തന്നെയായിരുന്നു പൂര്‍ണിമയുടെ പിറന്നാളും. അങ്ങനെ കഴിഞ്ഞ രണ്ടാഴ്ചത്തോളമായി ഇന്ദ്രജിത്തിന്റെ കുടുംബത്തില്‍ ആഘോഷമേളങ്ങളായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആണെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം. പൂര്‍ണിമയാണ് ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി ആദ്യം എത്തിയത്. പിന്നാലെ പൃഥ്വിരാജും മക്കളുമെല്ലാം എത്തി.

നാല്‍പതിലേക്ക് കടന്ന പങ്കാളിയ്ക്ക് സ്വാഗതം. പുതിയൊരു ഇരുപത് വര്‍ഷത്തിലേക്ക് കടന്ന നിങ്ങളോട് എനിക്ക് പറയാന്‍ ചിലതുണ്ട്. ഭര്‍ത്താവ് എന്ന നിലയിലും ഒരു അച്ഛനെന്ന നിലയിലും നല്ലൊരു കൂട്ടുകാരനെന്ന നിലയിലും നിങ്ങളൊരു ഉദാത്ത മാതൃകയാണ്. പ്രിയപ്പെട്ട ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍. എന്നുമായിരുന്നു പൂര്‍ണിമയുടെ ആശംസ. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ആശംസകള്‍ക്കൊപ്പം ഇന്ദ്രജിത്തിന്റെ ചില രസകരമായ വീഡിയോസും നടി പോസ്റ്റ് ചെയ്തിരുന്നു.

 

ഒപ്പം സഹോദരന്‍ പൃഥ്വിരാജ് സുകുമാരനും ചേട്ടന് പിറന്നാളശംസകളുമായി എത്തിയിരിക്കുകയാണ്.  സഹോദരനൊപ്പം ഇരിക്കുന്നൊരു ചിത്രവുമായിട്ടായിരുന്നു പൃഥ്വിരാജ് എത്തിയത്. പിറന്നാള്‍ ആശംസകള്‍ ഇന്ദ്രേട്ടാ എന്നായിരുന്നു പൃഥ്വിയുടെ ക്യാപ്ഷന്‍. ഇതേ പോസ്റ്റിന് താഴെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ഇന്ദ്രജിത്തിന് ആശംസ അറിയിച്ചിരുന്നു. പിറന്നാള്‍ ആശംസകള്‍ ഇന്ദ്രേട്ടാ… അടുത്ത വര്‍ഷം ബ്ലോക്ബസ്റ്റര്‍ ആയിരിക്കട്ടെ എന്നായിരുന്നു സുപ്രിയയുടെ കമന്റ്.

ഇന്ദ്രജിത്തിന്റെ മൂത്തമകള്‍ പ്രാര്‍ഥന ഇന്ദ്രജിത്തും അച്ഛന് ആശംസകളുമായി എത്തിയിരിക്കുകയാണ്. പിറന്നാള്‍ ആശംസകള്‍ അച്ഛാ… നിങ്ങളാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. എന്നെ എപ്പോഴും സംരക്ഷിക്കുന്നതിന് നന്ദി പറയുകയാണ്. നിങ്ങള്‍ സംരക്ഷിച്ച് കൊണ്ടിരിക്കുന്നു. നിങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഏറ്റവും മികച്ച അച്ഛനാണ്. നിങ്ങള്‍ ഈ ലോകം അതിനപ്പുറവും അര്‍ഹിക്കുന്നുണ്ട്. നിങ്ങളുടെപ്പം കുസൃതി കാണിച്ച് കൊണ്ട് യാത്ര ചെയ്യുന്നതിന് ഇനിയും കാത്തിരിക്കാന്‍ വയ്യ. നിങ്ങളുടെ മകളായതില്‍ ഞാന്‍ അഭിമാനിക്കുന്നു. വാക്കുകള്‍ക്കതീതമായി നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. എന്നുമാണ് പ്രാര്‍ഥന ഇന്ദ്രജിത്ത് പറയുന്നത്.

Share
Leave a Comment