മോഹന്‍ലാലിന് ശേഷം ഇന്ദ്രജിത്ത് സുകുമാരന്‍ എംജിആറായും രമ്യാ കൃഷ്ണന് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയായുമെത്തുന്ന ചിത്രം ക്വീന്റെ വെബ്സ് സീരിസ് അടുത്തിടെയായിരുന്നു സ്ട്രീമിംഗ് ആരംഭിച്ചത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ക്വീന്‍. ഗൗതം മേനോനും പ്രസാദ് മുരുകേശനും ചേര്‍ന്നാണ് ചിത്രത്തിന്റെ വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്.
ഇരുവറിലെ മോഹന്‍ലാലിന് ശേഷമാണ് ഇന്ദ്രജിത്തും എംജിആറായി എത്തുന്നത്. ഡിസംബര്‍ 14ന് റിലീസ് ചെയ്ത ക്വീന്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെബ് സീരിസിലെ ഇന്ദ്രജിത്തിന്റെയും രമ്യാ ക്യഷ്ണന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിനിടെ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിളളയുടെ ട്വീറ്റിന് ഇന്ദ്രജിത്ത് നല്കിയ മറുപടിയും ശ്രദ്ധേയമായി മാറിയിരുന്നു. വെളളിത്തിരയിലെ എംജിആറിനെ മോഹന്‍ലാലിനോളം മികച്ചതായി ആര്‍ക്കും അവതരിപ്പിക്കാനാവില്ല, എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹമാണ് ബെസ്റ്റ് എന്നായിരുന്നു ശ്രീധര്‍ പിളളയുടെ ട്വീറ്റ്ഇതിന് മറുപടിയായി അതിന് തര്‍ക്കമില്ലെന്നും അതില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി. ഇന്ദ്രജിത്തിന്റെ ട്വീറ്റ് മറുപടിയായി സംവിധായകന് ഗൗതം മേനോന് പിന്നീട് രംഗത്തെത്തിയിരുന്നു. നിങ്ങള്‍ നല്ല ഒരു മനസിനുടമയാണെന്നും ഈ മറുപടി നിങ്ങളുടെ ക്ലാസിനെ സൂചിപ്പിക്കുന്നു എന്നു സംവിധായകന് കുറിച്ചു. രണ്ടാമത് മികച്ചത് ആവുന്നതും വലിയ കാര്യമാണെന്നും മണി സാര്‍,.ലാല്‍ സാര്‍ എന്നീ ഇതിഹാസങ്ങള്‍ക്ക് ശേഷമാണ് നമ്മുടെ സ്ഥാനമെന്നും ഗൗതം മേനോന് ട്വീറ്റ് ചെയ്തു.സിനിമയില്‍നിന്നു മുഖ്യമന്ത്രി പദത്തിലെത്തിയ ജയലളിതയുടെ ജീവിതവുമായി ‘ക്വീനി’നു സാമ്യമുണ്ടെങ്കിലും അതു യഥാര്‍ഥ കഥയാണെന്നു സമ്മതിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയാറായിട്ടില്ല..
ചെന്നൈയിലെ എംജിആര്‍ ഫിലിം സിറ്റിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. എംജിആറിന്റെ മരണ രംഗം, വിലാപ യാത്ര തുടങ്ങിയവയെല്ലാം സമാനമായ രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഏഴായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് വിലാപയാത്രയില്‍ അഭിനയിച്ചത്. ജയലളിതയെ അനുസ്മരിപ്പിക്കുന്ന ശക്തി ശേഷാദ്രി എന്ന കഥാപാത്രം രാഷ്ട്രീയത്തിലെത്തിയ ശേഷമുള്ള രംഗങ്ങള്‍ അഭിനയിച്ചതു രമ്യ കൃഷ്ണനാണ്. ചെറുപ്പകാലം അഭിനയിച്ചതു വിശ്വാസം ഫെയിം അനിഖയും.
എംജിആറിന്റെവേഷം ചെയ്യാന്‍ സാധിച്ചത് തന്റെ വലിയ ഭാഗ്യമാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ മെഗാ പ്രോജക്ട് എന്നല്ലാതെ കഥാപാത്രത്തെക്കുറിച്ചു ഗൗതം മേനോന് കാര്യമായൊന്നും പറഞ്ഞിരുന്നില്ല. എംജിആറിനെ അതേപടി അനുകരിക്കാതെ സ്വന്തം ശൈലിയില്‍ അവതരിപ്പിക്കാനാണ് സംവിധായകന് ഇന്ദ്രജിത്തിനോട് ആവശ്യപ്പെട്ടത്. ശബ്ദം നല്കിയതും അദ്ദേഹം തന്നെയാണ്. തമിഴ്നാട്ടില്‍ വളരുകയും അവിടെ പഠിക്കുകയും ചെയ്തതിനാല്‍ തമിഴ് നന്നായി വഴങ്ങിയെന്നും താരം പറഞ്ഞു.മൂന്നു തമിഴ് സിനിമകളില്‍ അഭിനയിച്ച ശേഷമാണ് ഇന്ദ്രജിത് ക്വീനില്‍ വേഷമിട്ടത്. മുന്‍പു തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലിഷിലും ഓരോ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സക്കരിയയുടെ ‘ഹലാല്‍ ലവ് സ്റ്റോറി’യില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു.
Post Your Comments