ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാര്‍ത്ഥികളെ തല്ലിചതച്ച സംഭവത്തില്‍ നിരവധി മലയാള സിനിമാ താരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. രൂക്ഷ വിമര്‍ശനങ്ങളാണ് താരങ്ങള്‍ നടത്തിയിട്ടുള്ളത്. ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്ത് വന്നിരിക്കുന്നു.
തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ‘നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്. നാം രാജ്യം ഏല്‍പ്പിച്ചവര്‍ അതു കുട്ടിച്ചോറാക്കാന്‍ പോകുകയാണ്. ഒരു രണ്ടാം ബാബ്രി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല’ എന്നാണ് ലിജോ ഫേസ്ബുക്കില്‍ കുറിച്ചത്. നിയമത്തിനെതിരെയുള്ള പ്രക്ഷോഭകരുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ലിജോയുടെ പ്രതികരണം.
Post Your Comments