മലയാളത്തിലെ പ്രമുഖ നടനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ വിവാദങ്ങളില്‍പ്പെട്ട നടിയാണ് ദിവ്യ ഗോപിനാഥ്. തന്റെ വാക്കുകൾ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുമോ എന്ന കാര്യത്തിൽ പേടിയുണ്ടായിരുന്നുവെന്ന് താരം തുറന്നു പറയുന്നു. പ്രശ്നങ്ങൾ തന്റെ കരിയറിനെ ബാധിക്കുമോ നല്ല സൗഹൃദങ്ങൾ തന്നെ ലഭിക്കുമോ എന്നു വരെ ഭയന്നിരുന്നുവെന്നും എന്നാൽ അതിൻ നിന്നും വിപരീതമാണ് ഉണ്ടായതെന്നും ദിവ്യ പങ്കുവച്ചു.
”എന്നാല്‍ താൻ അഭിനയിച്ച സിനിമ സെറ്റുങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. കൂടുതൽ ബഹുമാനം ലഭിച്ചു. താൻ ഒരിക്കലും ഒരു പുരുഷ വിരോധിയല്ല. ഒരിക്കലും ആർക്കും അങ്ങനെ ആകാനും സാധിക്കില്ല. ഒരാളിന്റെ അനുവാദം കൂടാതെ ജീവിതത്തിൽ ഇടപെടുന്നതു കൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് ഒഴിവാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ സംഭവിക്കില്ല. . ഒരുപാട് സുഹൃത്തുക്കൾ ഉളള വ്യക്തിയാണ താൻ. തന്നെ അറിയാവുന്ന ആരും താനൊരു പുരുഷ വിദ്വേഷിയാണെന്ന് പറയുകയുമില്ല” ദിവ്യ വ്യക്തമാക്കി.
Post Your Comments