
ദേശീയ ചലചിത്ര അവാര്‍ഡ് ബഹിഷ്കരിക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയില്‍ ശ്രദ്ധേയ വേഷം ചെയ്ത നടി സാവിത്രി ശ്രീധരന്. സക്കറിയ സംവിധാനം ചെയ്ത സുഡാനിയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു സാവിത്രി. പൗരത്വ ഭേദഗതി ബില്ലിനെ പ്രതിഷേധിച്ച് സുഡാനി ടീം പുരസ്കാര ദാനചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നില്ക്കുന്നു എന്ന് സാവിത്രി വ്യക്തമാക്കിയത്.
64-ാമത് ദേശീയ ചലതിത്ര പുരസ്കാരങ്ങളില് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് സുഡാനി ഫ്രം നൈജീരിയയായിരുന്നു. സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാക്കളുമാണ് വിട്ട് നില്ക്കുക. ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് പിന്മാറ്റം.
ഇതിന് പിന്നാലെയാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സാവിത്രിയും അറിയിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കൂടിയാണിതെന്നും സാവിത്രി പറഞ്ഞു.
Post Your Comments