പൗരത്വ നിയമ ഭേദഗതിയില്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് നിരവധി പ്രമുഖർ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇവർക്കെതിരെ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഈ പ്രതിഷേധ പ്രകടനങ്ങളോട് തനിക്ക് യോജിപ്പില്ലെന്നാണ് താരം പറഞ്ഞത്. അതിനുശേഷം അക്ഷയ് കുമാറിനെതിരെ വന്‍ തോതിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. താരത്തിന് നട്ടെല്ല് ഇല്ല എന്ന് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അത്തരത്തിൽ ഒരാൾ പോസ്റ്റ് ചെയ്ത ട്വീറ്റ് ഷെയർ ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഇതോടെ പുതിയ വിവാദത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
ട്വിറ്ററില്‍ ‘ദേശി മോജിതോ’ എന്ന പേജില്‍ ഞായറാഴ്ച രാത്രി പോസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റിന് അക്ഷയ് കുമാർ ലൈക്ക് ചെയ്തിരുന്നു. എന്നാൽ ഈ ലൈക് വിവാദമായപ്പോൾ നിലപാട് തിരുത്തി.ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ ട്വീറ്റിന് ലൈക്ക് ചെയ്തത് അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന് താരം ട്വിറ്ററിൽ കുറിച്ചു. സ്‌ക്രോള്‍ ചെയ്യുമ്ബോള്‍ അബദ്ധത്തില്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതാവും. അത് മനസിലാക്കിയപ്പോള്‍ പെട്ടെന്നുതന്നെ ആ ട്വീറ്റ് ഞാന്‍ അണ്‍ലൈക്ക് ചെയ്യുകയുമുണ്ടായി. അത്തരം നടപടികളെ ഒരുതരത്തിലും ഞാന്‍ അനുകൂലിക്കുന്നില്ലെന്നും അക്ഷയ് കുമാര്‍ ട്വിറ്ററിലൂടെ വിശദീകരിച്ചു.
പിന്നാലെയാണ് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായത്. ‘എനിക്ക് അക്ഷയ് കുമാറിനോട് വളരെയധികം ബഹുമാനമുണ്ട്. നട്ടെല്ലില്ലാതെ ആയോധനകല പരിശിലീക്കുക എന്നത് തീര്‍ച്ചയായും വളരെ പ്രയാസമേറിയ ഒന്നായിരിക്കും,’ എന്നായിരുന്നു ഒരാളുടെ പരിഹാസം. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ട് വളരെ ശരിയാണെന്ന് അനുരാഗ് കശ്യപ് കുറിച്ചു. കഴിഞ്ഞ ദിവസം ബില്ലിനെ വിമർശിച്ചുകൊണ്ട് അനുരാഗ് ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments