Latest NewsMollywoodNEWSUncategorized

ഞങ്ങള്‍ക്ക് ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം. ഈ സ്‌നേഹം ഇനി വരുന്ന തലമുറകളിലേക്കും പകരണം;പൗരത്വ ഭേദഗതി ബില്ലിനെതിരെ നടൻ അനൂപ് മേനോൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സാഹോദര്യത്തെ നശിപ്പിക്കരുതെന്നാണ് താരം തന്റെ ഫേസ്ബുക് പേജില്‍ കുറിച്ചത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ  വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്ത്  നടക്കുന്നത്.സോഷ്യൽ മീഡിയയിലൂടെ പ്രമുഖ താരങ്ങളും ബില്ലിനെതിരെ പ്രതികരിക്കുന്നുണ്ട്.  ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സാഹോദര്യത്തെ നശിപ്പിക്കരുതെന്നാണ് താരം തന്റെ ഫേ്ബുക്ക് പേജില്‍ കുറിച്ചത്.

‘ഞങ്ങള്‍ക്ക് അറിയാവുന്ന ഇന്ത്യയില്‍ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുക എന്നത് ആരിലും ചുമത്തപ്പെട്ട  ഒന്നായിരുന്നില്ല. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതു പോലെ തന്നെ നമുക്ക് ഇടയില്‍ കടന്നുവന്ന ഒരു ശീലമാണിത്. ഇന്ത്യന്‍ സ്വത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം നാനാത്വത്തില്‍ ഏകത്വം എന്നതാണെന്ന് വിശ്വസിക്കാന്‍ ആരും നമ്മളെ നിര്‍ബന്ധിച്ചിട്ടില്ല. അത് നമ്മുടെ രക്തത്തിലും ശ്വാസത്തിലും അലിഞ്ഞ് ചേര്‍ന്നതാണ്. ഞങ്ങള്‍ക്കറിയാവുന്ന ഇന്ത്യയില്‍ സംവാദങ്ങളും വിയോജിപ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ അവ ഒരിക്കലും വെറുപ്പോ ഭയമോ മൂലം ഉണ്ടായതല്ല.

പ്രിയ സര്‍ക്കാരേ, ഇവിടെ ഉള്ള ഓരോ ഹിന്ദുവിനും മുസ്ലീം, ക്രിസ്ത്യന്‍, സിഖ് എന്നീ വിഭാഗത്തില്‍പ്പെട്ട സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും. അങ്ങനെയാണ് ഞങ്ങള്‍ വളര്‍ന്ന് വന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ സാഹോദര്യത്തെ നശിപ്പിക്കാന്‍ നിങ്ങള്‍ ദയവു ചെയ്ത് കൂട്ടു നില്‍ക്കരുത്. ഇവിടെ ജാവേദും ജോസഫും ജയദേവും വേണം. ഏത് ബില്ലിന്റെ പേരിലായാലും അത് അങ്ങനെ തന്നെയാകണം. ഞങ്ങള്‍ക്ക് ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം. ഈ സ്‌നേഹം ഇനി വരുന്ന തലമുറകളിലേക്കും പകരണം’ എന്ന് അനൂപ്മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഒരു വിദ്യാർത്ഥിനി പോലീസിന് നേരെ വിരൽ ചൂണ്ടി നിൽക്കുന്ന ചത്രത്തിന്റെ സൂചനാചിത്രം  ഉൾപ്പെടുത്തി ആണ്  അനൂപ്മേനോൻ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button