മിഥുന് മാനുവല്‍ – കുഞ്ചാക്കോ ബോബന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രം ‘അഞ്ചാം പാതിരാ’യുടെ ട്രെയ്ലര് ഡിസംബര്‍ 21 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് റിലീസ്ചെയ്യും. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് ശേഷം മിഥുന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചാം പാതിരാ.
ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ , ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പുതുമുഖം ഉണ്ണിമായ നായികയാവുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് മിഥുൻതന്നെയാണ്. മിഥുന്റെ കഴിഞ്ഞ ചിത്രം ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ നിർമിച്ച ആഷിക് ഉസ്മാൻ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. സുഷിന് ശ്യാം സംഗീതം നിര്‍വഹിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
ആട്, ആന്മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിവയാണ് മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.’ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായാണ് മിഥുൻ സിനിമയിലേക്ക് എത്തുന്നത്.
Post Your Comments