Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

വിവാഹ വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് ഹൃദയസ്പർശിയായ ആശംസ നേർന്ന് സൗബിൻ ഷാഹിർ

2017 ഡിസംബറിലായിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയയെ സൗബിൻ വിവാഹം കഴിക്കുന്നത്.

ഭാര്യയ്ക്ക് ഹൃദയസ്പർശിയായ രണ്ടാം വിവാഹ വാർഷിക ആശംസ നേർന്ന് നടൻ സൗബിൻ ഷാഹിർ. വിവാഹ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പ്രിയതമയ്ക്ക് വിവാഹ വാർഷിക ആശംസ നേർന്നത്. ” ജാമൂ.. എനിക്കൊപ്പം കഴിയാനുള്ള കരുത്തും ക്ഷമയും നിനക്ക് ദൈവം തരട്ടെ.. ചിത്രത്തിനോടൊപ്പം സൗബിൻ കുറിച്ചു. കൂടാതെ ഭാര്യയ്ക്കും മകനുമൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

 

 

View this post on Instagram

 

#happyanniversary jamu .. May allah give you the strength and patience to grow old with me ? #2yearsandforevertogo #iloveyou @starsobrite ❤️❤️❤️

A post shared by Soubin Shahir (@soubinshahir) on

2017 ഡിസംബറിലായിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയയെ സൗബിൻ വിവാഹം കഴിക്കുന്നത്. ഈ വർഷം മെയ് 10 തീയതി ഇവർക്കൊരും ആൺകുഞ്ഞ് പിറക്കുകയും ചെയ്തു. സൗബിൻ തന്നെയാണ് താൻ അച്ഛനായ വിവരം ആരാധകരുമായി പങ്കുവെച്ചത്. ഒർഹാൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഒർഹാന്റെ കുഞ്ഞ് വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സൗബിൻ പങ്കുവെയ്ക്കാറുണ്ട്.

ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നീട് മോളിവുഡിന്റെ സ്ഥിരമുഖമായി മാറുകയായിരുന്നു സൗബിൻ. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച സൗബിൻ, ഇപ്പോൾ മലയാളത്തിലെ മുൻനിര താരങ്ങളുടെ പട്ടികയിലാണ്.

shortlink

Related Articles

Post Your Comments


Back to top button