BollywoodCinemaLatest News

ഒസ്‌കാര്‍ പട്ടികയുടെ അന്തിമഘട്ടത്തില്‍ പുറത്തായി ഗല്ലി ബോയി.

 

ഏറ്റവും മികച്ച വിദേശ ഭാഷ ചിത്രമായി ഈ വര്‍ഷം ഓസ്‌കാര്‍ അവാര്‍ഡ് നാമനിര്‍ദ്ദേശത്തിനായുള്ള അന്തിമ പട്ടികയില്‍ ഇടം നേടാനാകാതെ ബോളിവുഡ് ചിത്രം ‘ഗല്ലി ബോയ്’. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിരുന്ന ഗല്ലി ബോയ് സംവിധാനം ചെയ്തത് സോയ അക്തര്‍ ആണ് . രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നായിക. .ഈ വര്‍ഷം ഫെബ്രുവരി 14നാണ് ഗല്ലി ബോയ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത് ഓസ്‌കാര്‍ അന്തിമ പട്ടികയില്‍ ഇടംനേടാനാകാതെ ‘ഗല്ലി ബോയ്’അവസാന നിമിഷമാണ് പട്ടികയില്‍ നിന്നും പുറത്തായത്. ഈ വര്‍ഷം ഫെബ്രുവരി 14നാണ് ഗല്ലി ബോയ് ഇന്ത്യയിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

മ്യൂസിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രമാണ് ഗില്ലിബോയി. മുംബൈയിലെ തെരുവുകളില്‍ ജീവിക്കുന്ന ഒരു റാപ്പറുടെ കഥയാണ് ചിത്രം പറയുന്നത്. സംഗീത ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദ് എന്ന കഥാപാത്രത്തെയാണ് രണ്‍വീര്‍ സിംഗ് അവതരിപ്പിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയായാണ് ചിത്രത്തില്‍ ആലിയ ഭട്ട് എത്തിയത്.

ഗല്ലി ബോയ്’ ഇന്ത്യയുടെ ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി 92-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ അന്തിമ പട്ടികയില്‍ പത്ത് ചിത്രങ്ങളിലായിരുന്നു ഇടംനേടിയത്. ഗല്ലി ബോയ് ഉള്‍പ്പടെ 91 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഓസ്‌കാര്‍ എന്‍ട്രിയ്ക്ക് അര്‍ഹത നേടിയിരുന്നത്. ദി പെയിന്റഡ് ബേര്‍ഡ് (ചെക്ക് റിപ്പബ്ലിക്), ട്രൂത്ത് ആന്‍ഡ് ജസ്റ്റിസ് (എസ്റ്റോണിയ), ലെ മിസറബിള്‍സ് (ഫ്രാന്‍സ്), ദോസ് ഹൂ റീനെയ്മ്ഡ് (ഹംഗറി), ഹണി ലാന്‍ഡ് (നോര്‍ത്ത് മാസിഡോണിയ), കോര്‍പ്പസ് ക്രിസ്റ്റി (പോളണ്ട്), ബീന്‍പോള്‍ (റഷ്യ), അറ്റ്‌ലാന്റിക്‌സ് (സെനഗല്‍), പാരസൈറ്റ് (ദക്ഷിണ കൊറിയ) പെയ്ന്‍ ആന്റ് ഗ്ലാറി (സ്‌പെയന്‍) എന്നിവായണ് ആദ്യ പത്തില്‍ ഇടംനേടിയ ചിത്രങ്ങള്‍.

ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം. റിലീസ് ചെയ്ത ദിവസം തന്നെ ബോക്സ് ഓഫിസില്‍ നിന്ന് 19.4 കോടി നേടിയ ചിത്രം രണ്ടാഴ്ചകൊണ്ട് 220 കോടിയാണ് വാരിക്കൂട്ടിയത്. 238.16 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.പ്രേക്ഷകരെ ഏറെ സ്വാധീനിച്ച ചിത്രം കൂടിയാണിത്.

 

shortlink

Related Articles

Post Your Comments


Back to top button