
ജനപ്രിയ പരമ്പരയായ ഉപ്പും മുളകും ആയിരം എപ്പിസോഡ് ആഘോഷിക്കുകയാണ്. ബാലുവും നീലുവും അവരുടെ അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തില്‍ മൂത്ത മകള്‍ ലച്ചുവിന്റെ വിവാഹമാണ് പുതിയ ആഘോഷം. ലച്ചുവിന്റെ വരന്‍ ആരെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
ടിക് ടോക്കിലൂടെ ശ്രദ്ധേയനായി മാറിയ ഗിരീഷ് ഗംഗാധരനാണ് ലച്ചുവിന്റെ വരനായെത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവരുന്നു. താന്‍ ഉപ്പും മുളകിലും അഭിനയിക്കാന്‍ പോവുകയാണെന്ന സന്തോഷം പങ്കുവെച്ച് ഗിരീഷും എത്തിയിരുന്നു. അതോടെ തൃശ്ശൂരിന്റെ അഭിമാനമായ ഗിരീഷ് തന്നെയാണോ വരനായെത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും ആകാംഷയിലാണ്. നിരവധി പേരാണ് അദ്ദേഹത്തിന്‍രെ വീഡിയോകള്‍ക്ക് കീഴിലായി ഇതേ ചോദ്യം ഉന്നയിച്ച് എത്തിയിട്ടുള്ളത്.
Post Your Comments