മറിമായം താരങ്ങളായ എസ്പി ശ്രീകുമാറിന്റെയും സ്നേഹ ശ്രീകുമാറിന്റെയും വിവാഹ വാർത്ത ആരാധകർ ആഘോഷമാക്കിയിരുന്നു. താരങ്ങളുടെ ഒട്ടുമിക്ക വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. എന്നാൽ അതിൽ ഒരു ചിത്രത്തോട് ആരാധകർക്ക് അൽപ്പം പ്രിയം കൂടുതലായിരുന്നു. ഫോട്ടോ സെക്ഷനിൽ കല്യാണ ചെക്കനായ ശ്രീകുമാറിനെ മാറ്റി നിർത്തി സുരഭി ഫോട്ടോയ്ക്ക് പോസ് ചെയ്തതും, കല്യാണ പെണ്ണ് സ്നേഹ അത് ചൂണ്ടികാണിച്ചു നിൽക്കുന്ന രംഗങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതേസമയം തന്നെ ആരാധകർ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത് സ്നേഹയുടെ ആദ്യ വിവാഹത്തിന് സുരഭി എത്തിയ ചിത്രത്തിൻറെ രംഗങ്ങളാണ്.
സ്നേഹയുടെ ആദ്യവിവാഹം ദിൽജിത് എന്ന യുവാവുമായിട്ടാണ് നടന്നത്. അന്നും സുരഭി കല്യാണ ചെക്കനെ സ്നേഹയുടെ അടുത്ത് നിന്നും വലിയ്ക്കുന്ന ഫോട്ടോ വൈറൽ ആയിരുന്നു. ഇന്നും അതേ സീനാണ് സുരഭി, വിട്ടതെന്നും ഈ സുരഭിയ്ക്ക് ഇത് തന്നെയോ പണി എന്നുമാണ് ആരാധകർ പറയുന്നത്. എന്തായാലും സ്നേഹ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും എന്നും തമാശ രൂപേണ സോഷ്യൽ മീഡിയ അഭിപ്രായപെടുന്നുണ്ട്.
Post Your Comments