CinemaGeneralLatest NewsMollywoodNEWS

‘എനിക്ക് തന്നെ അത് ബുദ്ധിമുട്ടായി തോന്നി’ ; ടോപ് സിംഗർ വിടാൻ ഉണ്ടായ കരണത്തെ കുറിച്ച് സിത്താര കൃഷ്ണകുമാർ പറയുന്നു

ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയും ചലച്ചിത്രപിന്നണി രംഗത്തെത്തിയ സിത്താര ടോപ് സിംഗർ റിയാലിറ്റി ഷോയിലെ ജഡ്ജ് കൂടിയായിരുന്നു

മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് സിത്താര ബാലകൃഷ്‌ണൻ. കേട്ട് കഴിഞ്ഞാൽ വീണ്ടും കേൾക്കാൻ ഇമ്പമുള്ള സ്വരം; ഏത് സ്റ്റൈലിൽ ഉള്ള ഗാനത്തെയും തന്റേതായ ഗാനാലാപന ശൈലിയിൽ മികച്ചതാക്കുന്ന യുവ ഗായിക കൂടിയാണ് സിത്താര. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയും ചലച്ചിത്രപിന്നണി രംഗത്തെത്തിയ സിത്താര ടോപ് സിംഗർ റിയാലിറ്റി ഷോയിലെ ജഡ്ജ് കൂടിയായിരുന്നു.

എന്നാൽ അ പരിപാടിയുടെ ഇടയിൽ വെച്ചാണ് സിത്താര മാറിയത്. അന്ന് മുതൽ താരം എവിടെ പോയതാണ്, പരിപാടിയിൽ നിന്നും തെറ്റി പോയതാണോ, അതോ താരത്തെ മാറ്റിയിട്ടാണോ അനുരാധയെ കൊണ്ട് വന്നത് എന്ന് തുടങ്ങി ഒട്ടനവധി കമന്റുകൾ സോഷ്യൽ മീഡിയാ വഴി വന്നിരുന്നു. ഒപ്പം സിത്താരയെ ഷോയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആവശ്യവും പ്രേക്ഷകർ പങ്ക് വച്ചിരുന്നു.
ഇപ്പോഴിതാ പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് സിത്താര. ബിഹൈൻഡ് വുഡ്‌സിനു നൽകിയ അഭിമുഖത്തിലാണ് സിത്താര ഇതിനെ കുറിച്ച് പറയുന്നത്.

എന്റെ ബാൻഡ് ‘പ്രോജക്ട് മലബാറിക്കസിനായുള്ള’ യാത്രയ്ക്കായി പോകേണ്ടതുള്ളതുകൊണ്ടാണ് ഞാൻ ഷോയിൽ നിന്നും പിന്മാറിയത്. ഞാൻ ഒറ്റയ്ക്കുള്ള സംഗതി അല്ല. എന്റെ കൂടെ കുറച്ചു മ്യൂസിഷ്യൻസും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്. അത് കൊണ്ട് തന്നെ അവരുടെ ഒപ്പം ഞാനും ഉണ്ടാകണം. അതൊരു ലോങ്ങ് ടെം പ്രോജക്റ്റ് കൂടിയാണ് . അതിനു വേണ്ടി യാത്രകളൊക്കെവേണ്ടിവരും. അപ്പോൾ ടോപ് സിംഗറിൽ എത്താൻ സാധിക്കില്ല. അത് എനിക്ക് തന്നെ ബുദ്ധിമുട്ടായി തോന്നി. പിന്നെ എന്റെ ക്‌ളാസുകളും മുടങ്ങുന്നു. അതൊക്കെ കൊണ്ടാണ് വിടേണ്ടി വന്നത്. പക്ഷേ ഇപ്പോഴും ടോപ് സിംഗറിലെ കുട്ടികളുമായി എനിക്ക് കണക്ഷൻ ഉണ്ട്. അവർ എന്നെ വിളിക്കാറും പരസ്പരം വിശേഷങ്ങൾ പങ്ക് വയ്ക്കാറും ഉണ്ട്”, സിത്താര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button