CinemaGeneralLatest NewsMollywoodNEWS

‘സെക്സി ഡ്രെസ്സുകൾ ബ്‌ളാക്ക് ആൻഡ് വൈറ്റ് കാലം മുതൽ നടിമാർ ഇടാറുണ്ട് അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ എന്തിനാണ് ; മനസ് തുറന്ന് നടി ശാലു കുര്യൻ

ജോലിയുടെ ഭാഗമായിട്ടാകും പല ആർട്ടിസ്റ്റുകളും വസ്ത്രധാരണം നടത്തുന്നത്

മിനിസ്ക്രീൻ പരമ്പരകളിലെ വില്ലത്തിമാർ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിഎത്തുന്ന നടിമാരിലൊരാളാണ് ശാലു കുര്യൻ. ചന്ദനമഴയിലെ അമൃതയെ സദാസമയവും ഉപദ്രവിക്കുന്ന വർഷ എന്ന കഥാപാത്രത്തിലൂടെയാണ് ശാലു കൂടുത്തലും ശ്രദ്ധിക്കപ്പെട്ടത്. പല സീരിയലുകളിലും വില്ലത്തി ആയി തിളങ്ങിയ ശാലുവിന്റെ വേറിട്ട അഭിനയമാണ് തട്ടീം മുട്ടീം പരമ്പരയിലെ വിധു എന്ന കഥാപത്രം.

ശാലുവിന്റെ വില്ലത്തി കഥാപത്രങ്ങളെക്കാളും സോഷ്യൽ മീഡിയ ചർച്ച ചെയ്തത് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ശാലു പങ്കിട്ട ഒരു ഫേസ് ബുക്ക് കുറിപ്പായിരുന്നു. തന്റെ ചിത്രത്തിന് മോശം കമന്റിട്ട യുവാവിന്റെ ഫോട്ടോസഹിതമാണ് ശാലു പേജിൽ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് പറയുകയാണ് താരം. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ശാലു ഇതിനെ കുറിച്ച് പറയുന്നത്.

എല്ലാവരെയും നന്നാക്കാൻ വേണ്ടിയല്ല ഞാൻ അത് ചെയ്തത്. അശ്ലീല കമന്റ് എഴുതാൻ ഇനി ഒരാൾ കൈ ഉയർത്തുമ്പോൾ, പോലീസ് പിടിച്ചുകൊണ്ട് പോകുന്നത് ഓർമ്മ വരണം. അവൻ അവന്റെ ഭാര്യ എന്റെ കുഞ്ഞുങ്ങൾ എന്ന് ചിന്തിക്കാനും കൂടി മാത്രമാണ് അന്ന് പോസ്റ്റ് എഴുതി ഇട്ടത്. മാത്രമല്ല. ലോകത്തിന്റെ ഏതു കോണിൽ ഒളിച്ചാലും, കുറ്റം ചെയ്തവൻ പിടിക്കപ്പെടും എന്ന് ബോധിപ്പിക്കാൻ കൂടിയാണ് ഞാൻ അത് ചെയ്തത്. അത് ഫലം കണ്ടു. തെറ്റ് ചെയ്തവൻ പിടിക്കപെടുക തന്നെ ചെയ്യും. അതിനുള്ള നടപടികൾ പോലീസിന്റെ ഭാഗത്തു നിന്നും തുടങ്ങി കഴിഞ്ഞു ശാലു പറയുന്നു.

ജോലിയുടെ ഭാഗമായിട്ടാകും പല ആർട്ടിസ്റ്റുകളും വസ്ത്രധാരണം നടത്തുന്നത്. ഞാൻ ഇടുന്ന ഡ്രെസ്സുകൾ എക്സ്പോസ് ചെയ്യുന്നതാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. മാന്യമായ വേഷം ഇട്ടാലും ഇല്ലെങ്കിലും ചില ഞരമ്പന്മാർക്ക് പ്രശ്നമാണ്. അന്ന് ഞാൻ ഇട്ട ഡ്രസ്സ് അത്ര മോശം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ ഒന്ന് ചോദിച്ചോട്ടെ, പണ്ട് മുതൽ അതായത്, ബ്ളാക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ ഉള്ള നടിമാർ
സെക്സി ഡ്രെസ്സുകൾ ഇടാറുണ്ട് അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ എന്തിനാണ്. സോഷ്യൽ മീഡിയ അന്ന് അത്ര ആക്റ്റീവ് അല്ലാതിരുന്നത് കൊണ്ട് അവർ രക്ഷപെട്ടു എന്നേ ഉള്ളൂ. ജോലിയുടെ ഭാഗത്തിനും നമ്മുടെ കംഫർട്ടിനും അനുസരിച്ചുമാണ് വസ്ത്രം ധരിക്കുന്നത്. അതിന് നിങ്ങൾക്ക് ഇത്ര പ്രശ്നം ഉണ്ടാക്കേണ്ട കാര്യം എന്താണുള്ളത്. ഇനിയാണെങ്കിലും മോശം കമന്റുകൾ അല്ലെങ്കിൽ മോശമായ വീഡിയോകൾ പ്രചരിപ്പിച്ചാൽ ഞാൻ ശക്തമായ നടപടിയുമായി തന്നെ മുൻപോട്ട് പോകും ശാലു വ്യക്തമാക്കി
.

shortlink

Related Articles

Post Your Comments


Back to top button