പ്രേക്ഷകരുടെ പ്രിയതാരമാണ് പൃഥ്വിരാജ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട് പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിക്കൊപ്പം മകള്‍ അലംകൃതയും സോഷ്യല്‍ മീഡിയയിലെ പ്രിയതാരമാണ്. അല്ലി മോളുടെതായി പൃഥ്വിയും ഭാര്യ സുപ്രിയയും പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്.പൃഥ്വിയുടെതായി പുറത്തിറങ്ങാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
മകളുടെ കുറുമ്ബുകളും വിശേഷങ്ങളുമൊക്കെ പൃഥ്വിയും സുപ്രിയയും ഇടയ്ക്കിടെ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. അല്ലിയ്ക്ക് എറ്റവുമിഷ്ടമുളളതും എന്നാല്‍ തനിക്കൊട്ടും ഇഷ്ടമില്ലാത്തൊരു കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.
അല്ലിയെ ഞെട്ടിക്കാന്‍ അത്ര എളുപ്പമല്ലെന്നും അല്ലിയ്ക്കും സുപ്രിയക്കും എറ്റവും ഇഷ്ടം ഡാന്‍സാണ്. വെറുതെ ഒരു പാട്ടുവെച്ചാല്‍ പോലും അല്ലി ഡാന്‍സ് കളിക്കും. എനിക്കാണേല്‍ ഇതുപോലെ ഇഷ്ടമില്ലാത്ത ഒരു കാര്യം വേറെയില്ല. പക്ഷേ അല്ലി വിടില്ല, എന്നെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതാണ് എറ്റവും വലിയ ഇഷ്ടമെന്ന് പൃഥ്വിരാജ് പറഞ്ഞു.പൃഥ്വിക്ക് ഡാന്‍സ് തീരെ ഇഷ്ടമില്ലെന്ന കാര്യം മുന്‍പ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സുപ്രിയയും തുറന്നുപറഞ്ഞിരുന്നു.
മകളെ ഞെട്ടിച്ച സമ്മാനം എന്താണ് എന്ന് ചോദിച്ചപ്പോഴാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. മകളെക്കുറിച്ചുളള മറ്റൊരു കാര്യം കൂടി പൃഥ്വിരാജ് പറഞ്ഞു. എല്ലാ രാത്രിയും കിടക്കും മുന്‍പ് കഥ കേള്‍ക്കണമെന്ന് അല്ലിയ്ക്ക് നിര്‍ബന്ധമാണെന്നാണ് പൃഥ്വി പറഞ്ഞത്.
തനിക്കും മകള്‍ക്കും ഡാന്‍സ് വലിയ ഇഷ്ടമാണെങ്കിലും പൃഥ്വിക്ക് അത്ര താല്‍പര്യമില്ലെന്നായിരുന്നു സുപ്രിയ പറഞ്ഞത്. അതേസമയം സിനിമാത്തിരക്കുകളില്‍ നിന്നുമാറി കുടുംബവുമൊത്ത് ചിലവഴിക്കുകയാണ് പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് സിനിമയില്‍ നിന്നും മൂന്ന് മാസം വിട്ടുനില്‍ക്കുകയാണെന്ന് നടന്‍ അറിയിച്ചിരുന്നു.
നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിനായുളള തയ്യാറെടുപ്പിലാണ് താരം. പൃഥ്വി വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം അടുത്തിടെ സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. പൃഥ്വിക്കൊപ്പമുളള ചിത്രം പങ്കുവെച്ച ശേഷം താടിക്കാരന്‍ തിരിച്ചെത്തി എന്നു കുറിച്ചുകൊണ്ടാണ് സുപ്രിയ പോസ്റ്റ് ഇട്ടത്. ചിത്രീകരണ തിരക്കുകള്‍ക്കിടെ പൃഥ്വിയെ മിസ് ചെയ്യുന്നതായി സുപ്രിയ നേരത്തെ തുറന്നുപറഞ്ഞിരുന്നു.
Post Your Comments