നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമാലോകത്തിലേക്ക് തിരിച്ചുവരുകയും തന്റേതായ സ്ഥാനം നിലനിർത്തുകയും ചെയ്ത നടിയാണ് മഞ്ജു വാര്യർ .മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയാണ് മഞ്ജു വാര്യര്‍. എത്രയോ സിനിമകളിലെ കഥാപാത്രങ്ങള്‍ മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടിയാക്കിയിരിക്കുന്നു. ജീവിതത്തില്‍ തന്നെ ഏറ്റവുമധികം സ്വാധീനിച്ച പുരുഷന് ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് നടിയിപ്പോള്‍. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മഞ്ജുമനസു തുറന്നത്.
തന്റെ അച്ഛനാണ് ജീവിതത്തിലും കരിയറിലും തന്നെ ഏറ്റവും സ്വാധീനിച്ച പുരുഷനെന്നും എല്ലാവരുടെയും ജീവിതത്തിലും നമ്മൾപോലും അറിയാതെ സ്വാധീനിക്കുന്നയാൾ അച്ഛനനാണെന്നും മഞ്ജു പറഞ്ഞു.അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. അച്ഛന്റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട് എന്നും മഞ്ജു പറഞ്ഞു.
Post Your Comments