നാല് ദിവസംകൊണ്ട് മാമാങ്കം സിനിമ നേടിയ കളക്ഷന്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാവ്. ഡിസംബര്‍ 12 ന് റിലീസ് ചെയ്ത സിനിമ ലോകമെമ്പാടുമുള്ള 2000 സ്‌ക്രീനുകളിലാണ് എത്തിയത്.ഇപ്പോള്‍
ഡീഗ്രേഡിംഗിലും തളരാതെ മമ്മൂട്ടിയുടെ മാമാങ്കം വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. നടന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് സിനിമ തിയ്യേറ്റുകളിലേക്ക് എത്തിയിരുന്നത്. റിലീസ് ദിനം തന്നെ മികച്ച വരവേല്‍പ്പാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചത്.
നിലവില്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാകാനുളള കുതിപ്പിലാണ് ചരിത്ര സിനിമയുളളത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിച്ചത്. മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷന്‍ 23 കോടിയാണെന്ന് നിര്‍മ്മാതാവ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ നാല് ദിവസംകൊണ്ട് സിനിമ നേടിയ കളക്ഷന്റെ വിവരങ്ങളും നിര്‍മ്മാതാവ് പങ്കുവെച്ചിരിക്കുകയാണ്.
മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും മമ്മൂട്ടി ചിത്രം മാമാങ്കം പുറത്തിറങ്ങിയിരുന്നു. മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ വളളുവനാട്ടിലെ ചാവേറുകളുടെ പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍ ,അച്യുതന്‍ തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചരിത്രത്തോട് നീതി പുലര്‍ത്തിയ ഒരു ചിത്രമാണ് മാമാങ്കമെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.
ബാഹുബലി പോലൊരു സിനിമയല്ല മാമാങ്കമെന്ന് റിലീസിന് മുന്‍പ് അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം ചരിത്രം പറയുന്ന നല്ലൊരു സിനിമ തന്നെയായിരിക്കും മാമാങ്കമെന്ന് സംവിധായകനും നിര്‍മ്മാതാവും ഉറപ്പ് നല്‍കിയിരുന്നു. സിനിമ മികച്ച രീതിയില്‍ തിയ്യേറ്ററുകളില്‍ മുന്നേറുന്ന സമയത്താണ് ഒരുവിഭാഗം ആളുകള്‍ ഡീഗ്രേഡിംഗുമായി എത്തിയത്.
സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം സിനിമ ഡീഗ്രേഡിംഗിലും തളരാതെ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. ബ്രഹ്മാണ്ഡ ചിത്രം നാല് ദിവസം കൊണ്ട് ലോകമെമ്പാടുനിന്നും 60 കോടി കളക്ഷനാണ് നേടിയത്.
Post Your Comments