CinemaLatest NewsMollywoodNEWSUncategorized

“സിനിമ കണ്ടതിന് ശേഷം പ്രതികരിക്കൂ” മാമാങ്കം ഡീഗ്രേഡിങ്ങിനെതിരെ സംവിധായകൻ മേജർ രവി

മമ്മൂട്ടി നായകനായുള്ള  ചരിത്ര സിനിമയ്ക്ക് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റേയും മാസ്റ്റര്‍ അച്യുതന്റേയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ റിലീസ് ദിനം മുതല്‍ സിനിമയ്‌ക്കെതിരെയുള്ള ഡീഗ്രേഡിങ് ശ്രമങ്ങള്‍ സജീവമായിരുന്നു.

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം. മമ്മൂട്ടി നായകനായുള്ള  ചരിത്ര സിനിമയ്ക്ക് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റേയും മാസ്റ്റര്‍ അച്യുതന്റേയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ റിലീസ് ദിനം മുതല്‍ സിനിമയ്‌ക്കെതിരെയുള്ള ഡീഗ്രേഡിങ് ശ്രമങ്ങള്‍ സജീവമായിരുന്നു. അത്തരത്തിലുള്ള നീക്കങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് സംവിധായകനായ മേജര്‍ രവി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്. താന്‍ ഈ സിനിമ കണ്ടതിന് ശേഷമാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

മാമാങ്കത്തെക്കുറിച്ച്‌ നല്ല അഭിപ്രായമാണ്. സിനിമ കണ്ടതിന് ശേഷം മാത്രം ഇതേക്കുറിച്ച്‌ പ്രതികരിക്കൂ. മോനേയും കൂട്ടിയാണ് താന്‍ സിനിമ കാണാനായി പോയത്. കാണാതെ സിനിമയെ കൊലവിളിക്കുന്നത് ശരിയല്ല. ഒരുപാട് ആള്‍ക്കാരുടെ കഠിനപ്രയത്‌നങ്ങളാണ് സിനിമയ്ക്ക് പുറകിലുള്ളത്. അവരുടെ ജോലിയെ ബഹുമാനിക്കാന്‍ പഠിക്കൂ. ശരിക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രം തന്നെയാണ് മാമാങ്കം. ബോറടിയായി മാറുമോയെന്ന ആശങ്ക തുടക്കത്തില്‍ തന്നേയും അലട്ടിയിരുന്നു. എന്നാല്‍ അങ്ങനെയായിരുന്നില്ല സംഭവിച്ചതെന്നും അദ്ദേഹം ലൈവിലൂടെ വ്യക്തമാക്കി.

മമ്മൂട്ടിയുെട സ്‌ത്രൈണഭാവം താന്‍ നന്നായി ആസ്വദിച്ചുവെന്നും മേജര്‍ രവി പറയുന്നു. ആ പാട്ടിലെ സാഹചര്യം നോക്കിയാല്‍ മതി അല്ലാതെ മമ്മൂട്ടിയെന്ന വ്യക്തിയെക്കുറിച്ച്‌ ആ സമയത്ത് ചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. സിനിമയ്ക്കകത്തെ ആ ക്യാരക്ടറാണ് അത്. ആരുടെ സിനിമയായാലും ആദ്യദിവസം തന്നെ നെഗറ്റീവ് പ്രചാരണവുമായി അത് നശിപ്പിക്കാന്‍ നോക്കുന്നത് ശരിയായ പ്രവണത അല്ല എന്നും മേജർ രവി വ്യക്തമാക്കി.  മോഹന്‍ലാലിനൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള ചോദ്യം ആരാധകർ ചോദിച്ചുവെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല.

shortlink

Related Articles

Post Your Comments


Back to top button