CinemaMollywood

മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയ ആക്രമങ്ങളോടു പ്രതികരിച്ച്‌ സംവിധായകന്‍ മേജര്‍ രവി

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് മാമാങ്കം. എം പദ്മകുമാര്‍ സംവിധാനം ചെയ്ത് മമ്മുട്ടി നായകനായി എത്തുന്ന മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ ആക്രമങ്ങളോടു പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി രംഗത്ത.്് മമ്മൂട്ടിയുടെ സ്ത്രൈണഭാവത്തിലുള്ള നൃത്തത്തെയും രംഗങ്ങലെയുമെല്ലാം സിനിമയിലെ കഥാപാത്രത്തിന്റേതായി മാത്രം കണ്ടാല്‍ പോരേയെന്നും പ്രേക്ഷകരില്‍ ഒരാള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പൊതു സമൂഹത്തിലേക്കു കൊണ്ടു വരേണ്ട കാര്യമില്ലെന്നും വില കുറച്ചു കാണരുതെന്നും മേജര്‍രവി പറഞ്ഞു ഫേസ്ബുക്ക ്‌ലൈവില്‍വന്നായിരുന്നു സംവിധായകന്റെപ്രതികരണം.മേജര്‍ രവിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ലൈവില്‍ വരാന്‍ പ്രത്യേകിച്ച് ഒന്ന് രണ്ട് കാര്യങ്ങളുണ്ട്. കഴിഞ്ഞ ദാവസം മാമാങ്കം സിനിമ കണ്ടു. സിനിമ റിലീസായ ഉടനെ ഷൂട്ടിങ് തിരക്കുകളുണ്ടായതിനാല്‍ എനിക്കത് കാണാന്‍ സാധിച്ചില്ല. മമ്മൂക്ക അഭിനയിച്ച മാമാങ്കം സിനിമ ഇറങ്ങിയ ശേഷം കണ്ട നെഗറ്റീവ് കമന്റ്സ് കേട്ടപ്പോള്‍ ഒരുപാടു സങ്കടം തോന്നി. ഒരുപാട് പേര്‍ പണം മുടക്കി, പ്രയത്നിച്ച് ഇറക്കിയ ഒരു സിനിമയുടെ ആദ്യ ഷോ കഴിയും മുമ്പെമന:പൂര്‍വം ഡീഗ്രേഡ് ചെയ്യാനായി സിനിമയ്ക്കിടെ ചിത്രങ്ങളെടുത്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു.. ആരാണ് ഇതു ചെയ്യുന്നത്.. അടിപിടി കൂടി ചെല്ലുന്നവര്‍ സിനിമാപ്രേമികളാണ്. ഒരു സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പട്ടുകൊള്ളണമെന്നില്ല. മമ്മൂക്കയുടെ സ്ത്രൈണഭാവത്തിലുള്ള ഒരു നൃത്തം. മമ്മൂക്കയായി കാണുന്നതെന്തിനാണ്? അത് അദ്ദേഹത്തിന്റെ കഥാപാത്രം ചെയ്യുന്നതല്ലേ? എനിക്കത് അത്തരത്തില്‍ ആസ്വദിക്കാന്‍ സാധിച്ചല്ലോ. ആരുടെ സിനിമയായാലും ഇങ്ങനെ കൊല്ലരുത്.. അത് ശരിയല്ല.. എത്രയോ പേരുടെ ജീവിതമാണ്. അത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കരുത്.

സോഷ്യല്‍മീഡിയ നല്ലതിനായി ഉപയോഗിക്കണം. സിനിമ കാണുന്നതിനിടയില്‍ നിങ്ങള്‍ക്കിഷ്ടപ്പെടാത്ത രീതിയില്‍ കഥാഗതി മാറുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ചിന്തയാണ്. അത് ഒരിക്കലും പബ്ലിക്കിനിട്ടു കൊടുക്കരുത്. ഒരു മുന്‍ധാരണയോടു കൂടിയാണ് സിനിമ കാണാന്‍ പോയത്. ദേശീയ അവാര്‍ഡിനെച്ചൊല്ലി പലരും എന്നോടു കയര്‍ത്തു. ഇത്രയും പേരിരിക്കുബോള്‍ നമ്മള്‍ വിചാരിക്കുന്നയാള്‍ക്കു മാത്രം കൊടുക്കാന്‍ സാധിക്കില്ല. സിനിമയെ സിനിമ പോലെ കാണേണ്ടതാണ്. എല്ലാ അഭിനേതാക്കള്‍ക്കും പ്രധാന്യമുള്ളചിത്രമാണിത് . മമ്മൂക്കയുടെ മാത്രം മാസ് ചിത്രമല്ല. ചില മമ്മൂട്ടി ആരാധകര്‍ക്കെങ്കിലും നിരാശ തോന്നിയിരിക്കാം. ഉണ്ണി മുകുന്ദന്റെ പെര്‍ഫോമന്‍സ് അസാധാരണമാണ്. എത്രയോ കാലത്തിനു ശേഷമാണ് ഇങ്ങനെ ഉണ്ണി പെര്‍ഫോം ചെയ്തു കാണുന്നത്. അസാമാന്യപ്രകടനം നടത്തിയ അച്യുതന്റെ ഭാഗങ്ങളും ഏറെ ഇഷ്ടപ്പെട്ടു. ഇതൊക്കെയാണ് വിലയിരുത്തപ്പെടേണ്ടത്. സിനിമയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടു ട്രോളാന്‍ നില്‍ക്കരുതെന്നും മേജര്‍ രവി പറഞ്ഞു.അതേസമയം പൗരത്വ നിയമ ബില്ലില്‍ ഭേദഗതിവരുത്തിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button