CinemaGeneralLatest NewsMollywoodNEWS

‘കെട്ട്യോളാണ് എന്‍റെ മാലാഖ’യിലെ സംഗീത സംവിധായകന്റയെ കെട്ട്യോളെ അറിയുമോ ?

2015-ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്നിരുന്ന മിത്ര കഴിഞ്ഞ വര്‍ഷം തമിഴ് ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു

ആസിഫ് അലിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കെട്ട്യോളാണ് എന്‍റെ മാലാഖ’. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കുടുംബപ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റായി മാറി കഴിഞ്ഞിട്ടുണ്ട്. ബി.കെ.ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവര്‍ രചിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് തൃശൂര്‍ സ്വദേശിയായ വില്യം ഫ്രാൻസിസ് ആണ്. പിയാനിസ്റ്റായ വില്യം ആദ്യമായി സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിലെ ‘എന്നാ ഉണ്ട്ര ഉവ്വേ കേട്ടോ’, ‘പതിവോ മാറും’, ‘ആത്മാവിലെ വാനങ്ങളിൽ’ തുടങ്ങിയ മൂന്ന് ഗാനങ്ങളും യൂട്യൂബിലുള്‍പ്പെടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നജീം അർഷാദ്, നിരഞ്ജ് സുരേഷ് എന്നിവർക്കൊപ്പം വില്യം ഫ്രാൻസിസും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

നടി മിത്ര കൂര്യന്‍റെ ഭര്‍ത്താവാണ് വില്യം ഫ്രാൻസിസ്. 2015-ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്നിരുന്ന മിത്ര കഴിഞ്ഞ വര്‍ഷം തമിഴ് ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങിയ മിത്ര മയൂഖം, ഗുലുമാൽ, ബോഡിഗാര്‍ഡ്, മാസ്റ്റേഴ്സ്, ഗ്രാന്‍റ് മാസ്റ്റര്‍, ലേഡീസ് ആൻഡ് ജെന്‍റിൽമാൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button