എയര്‍പ്പോര്‍ട്ടിലിരുന്ന് മേക്കപ്പ് ഇടുന്ന നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ബോളിവുഡ് താര സുന്ദരി കരീന കപൂറാണ് വീഡിയോയിലെ താരം. വിമാനത്താവളത്തിലെ ലോഞ്ച് ഏരിയ മേക്കപ്പ് റൂമാക്കി മാറ്റിയിരിക്കുകയാണ് താരം.
ബംഗളൂരുവില്‍ ഒരു ഫാഷന്‍ സ്റ്റോറിന്റെ ഉത്ഘാടനത്തിനായി എത്തിയതായിരുന്നു കരീന. ബംഗളൂരുവില്‍ ഒരു ദിനം മുഴുവന്‍ ചിലവഴിച്ച കരീനയ്ക്ക് തിരിച്ച് മുംബൈയിലെത്തി ബന്ധുവായ അര്‍മാന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കണമായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരെ വിവാഹാഘോഷത്തിലേക്ക് എത്തേണ്ടതുകൊണ്ടാണ് താരം എയപ്പോര്ട്ടില് ഇരുന്നു തന്നെ മേക്കപ്പ് ചെയ്തത്.
Post Your Comments