CinemaGeneralLatest NewsMollywoodNEWS

കലിപ്പ് ലുക്കാണ് തനിക്ക് വലിയ പെരുന്നാളി’നുവേണ്ടി ഒന്നരക്കൊല്ലം മുടിവെട്ടിയില്ല ; വെളിപ്പെടുത്തലുമായി ഷെയ്ൻ നിഗം

'വെയിൽ', 'ഖുര്‍ബാനി' തുടങ്ങിയ സിനിമകളിൽ അഭിനയിക്കുന്നതിനിടെ ഷെയ്ൻ മുടിമുറിച്ച സംഭവം അടുത്തിടെ വലിയ വിവാദമാവുകയും താരത്തിന് നിര്‍മ്മാതാക്കളുടെ സംഘടന സിനിമകളിൽ നിന്ന് വിലക്ക് കൽപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഷെയ്നിന്‍റെ ഈ വെളിപ്പെടുത്തൽ.

വലിയ പെരുന്നാൾ എന്ന ചിത്രത്തിനായി ഒന്നരക്കൊല്ലത്തോളം മുടിവെട്ടിയില്ലെന്ന് നടൻ ഷെയ്ൻ നിഗം. ഡിസംബര്‍ 20നാണ് സിനിമ തീയേറ്ററുകളിലെത്തുന്നത്. ‘വെയിൽ’, ‘ഖുര്‍ബാനി’ തുടങ്ങിയ സിനിമകളിൽ അഭിനയിക്കുന്നതിനിടെ ഷെയ്ൻ മുടിമുറിച്ച സംഭവം അടുത്തിടെ വലിയ വിവാദമാവുകയും താരത്തിന് നിര്‍മ്മാതാക്കളുടെ സംഘടന സിനിമകളിൽ നിന്ന് വിലക്ക് കൽപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഷെയ്നിന്‍റെ ഈ വെളിപ്പെടുത്തൽ. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഫോര്‍ട്ട്കൊച്ചി ലിവിങ് കള്‍ച്ചര്‍ കഥയാണ് ചിത്രം പറയുന്നത്. 105 പുതിയ കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. ക്യാപ്റ്റൻ രാജു സാര്‍ മരിക്കുന്നതിന് മുമ്പ് അഭിനയിച്ച അവസാനത്തെ ചിത്രവുമാണിതെന്ന് ഷെയ്ൻ പറഞ്ഞു. ഡാൻസിന് ഒരുപാട് സാധ്യതകളുള്ള ചിത്രമാണ്. ഡാൻസര്‍ കൂടിയായ നടി ഹിമിക ബോസാണ് ചിത്രത്തിൽ നായിക. വേള്‍ഡ് ചാമ്പ്യൻസായ കിങ്സ് യുണൈറ്റഡ് കോറിയോ ഗ്രഫി ചെയ്ത ചിത്രം കൂടിയാണെന്നത് വലിയപെരുന്നാളിന്‍റെ പ്രത്യേകതയാണെന്നും ഷെയ്ൻ പറയുന്നു.

ഒരുപാട് നാളത്തെ ഹാര്‍ഡ് വര്‍ക്ക് ഈ ചിത്രത്തിനായുണ്ട്. മട്ടാഞ്ചേരിയിൽ ജീവിക്കുന്ന, പോക്കറ്റിൽ നൂറ് രൂപ പോലും എടുക്കാനില്ലെങ്കിലും നൈക്കി ഷൂ ഇടുന്ന യൂത്തിന്‍റെ ലൈഫാണ്. അവരുടെ കുടുംബം, ബന്ധങ്ങള്‍, സൗഹൃദം ഇതൊക്കെയാണ് സിനിമ. ഡാൻസ് റിഹേഴ്സലിനായി ആറ് മാസത്തോളം കഷ്ടപ്പെട്ടു. പക്ഷേ അതിനുശേഷം ഒരു മാസം കഴിഞ്ഞാണ് ഷൂട്ട് നടന്നത്, അതിനാൽ ചെറിയ വിഷമമുണ്ട്, എനിക്ക് ചിലത് ചെയ്യാൻ പറ്റിയില്ല. പക്ഷേ ചിത്രം തനിക്ക് സന്തോഷം നൽകുന്നതാണ്. സിനിമയുടെ ക്ലൈമാക്സ് നടക്കുന്നത് ഒരു വലിയ പെരുന്നാള്‍ ദിവസമാണ് അതാണ് സിനിമയുടെ പേരിന് പിന്നിൽ. ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനും സിനിമയ്ക്കുണ്ട്. കലിപ്പ് ലുക്കാണ് ചിത്രത്തിൽ തനിക്കെന്നും ഷെയ്ൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button