ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രിയ പരമ്പരയാണ് വാനമ്പാടി. സീരിയലിലെ ഓരോ അഭിനേതാക്കളും അഭിനയിക്കുകയല്ല മറിച്ചു ജീവിച്ചു കാണിക്കുകയാണ് ചെയുന്നത്. ശ്രീമംഗലവും, അവിടുത്തെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ഒപ്പം ഇതിലെ കുട്ടി താരങ്ങളായി എത്തിയ അനുമോളും തംബുരുവും മികച്ച അഭിനയ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
അനുമോളായി എത്തുന്നത് ഗൗരി പ്രകാശും, തംബുരുവായി എത്തുന്നത് സോന ജലീന എന്ന കുട്ടിയുമാണ്. രണ്ടുപേരും അഭിനയത്തിന്റെ കാര്യത്തിൽ ഞാനോ നീയോ മുൻപിൽ എന്ന മട്ടാണ്. കാരണം അത്രയും ആഴത്തിലാണ് ഇരുവരുടെയും അഭിനയം പ്രേക്ഷകർ സ്വീകരിച്ചത്. ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്രയും പെർഫെക്ഷനോടെ അഭിനയിക്കാൻ ആകുന്നുവെങ്കിൽ വലുതാകുമ്പോൾ ഇവർ മിന്നും താരങ്ങൾ ആകും എന്ന് തന്നെയാണ് സീരിയൽ ആരാധകർ പറയുന്നത്.
അനുമോളായി എത്തിയ ഗൗരിയെ വാനമ്പാടിയിലേക്ക് കൊണ്ട് വന്ന പ്രമുഖ നടിയെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മുപ്പത്തിമൂന്ന് വർഷമായി അഭിനയ രംഗത്തുള്ള സീമ ജി നായരാണ് അനുവിനെ വാനമ്പാടിയിലേക്ക് കൈ പിടിച്ചു കൊണ്ട് വരുന്നത്.
Post Your Comments