മലയാള സിനിമയിൽ ‘നിവേദ്യ’ത്തിലൂടെ ശാലീനസുന്ദരിയായെത്തി ഏവരുടേയും മനം കവർന്ന നടി ഭാമ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ട് കുറച്ചുദിവസങ്ങളായി. നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഭാമ ബിസിനസുകാരനും ചെന്നിത്തല സ്വദേശിയുമായ അരുണിനെയാണ് വരനാക്കുന്നത്. ജനുവരിയിലാണ് ഇവരുടെ വിവാഹം. വിവാഹത്തിന് മുമ്പുള്ള തന്റെ ബാച്‍ലറേറ്റ് ട്രിപ്പ് മലേഷ്യയിലേക്കായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
സുഹൃത്തും കോസ്റ്റ്യൂം ഡിസൈനറുമായ ആൻ ആൻസി ആന്റണിയുമായിട്ടായിരുന്നു താരത്തിന്റെ ബാച്ച്ലറേറ്റ് ട്രിപ്പ് ആഘോഷം. ബാച്ച്ലേറേറ്റ് അടിച്ചുപൊളിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ ഭാമയും ആൻസിയും തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
നിവേദ്യത്തിന് ശേഷം ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ, സെവൻസ് തുടങ്ങി നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ഭാമ 2016ൽ റിലീസ് ചെയ്ത മറുപടി എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സ്റ്റേജ് ഷോകളിലും സോഷ്യൽമീഡിയയിലുമെല്ലാം ഏറെ സജീവമാണ് താരം.
Post Your Comments