GeneralLatest NewsMollywood

സന്തോഷിന്റെ മരണത്തിന് ശേഷം ഞങ്ങളുടെ കുട്ടി ഇത്രയും ഇതുവരെ ചിരിച്ചിട്ടില്ല!! ജിജി പറഞ്ഞു

സന്തോഷിന്റെ മരണം കഴിഞ്ഞു കുറച്ചു നാളുകള്‍ക്ക് ശേഷം. മേരിയ്ക്കുണ്ടൊരു കുഞ്ഞാട് തിയ്യേറ്ററുകളില്‍ തകര്‍ത്തോടുന്ന സമയം.

മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയ താരമായിരുന്നു സന്തോഷ്‌ ജോഗി. അകാലത്തില്‍ അന്തരിച്ച നടന്‍ സന്തോഷ് ജോഗിയുടെ ഓര്‍മകള്‍ പങ്കുവച്ച്‌ സംവിധായകന്‍ ഷാഫി. മായാവി എന്ന സിനിമയിലാണ് ഷാഫിയും സന്തോഷ് ജോഗിയും അവസാനമായി ഒന്നിച്ചത്. 2010 ലാണ് സന്തോഷ്‌ ഈ ലോകത്തോട് വിടപറഞ്ഞത്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ മായാവിയില്‍ മികച്ച വേഷത്തില്‍ സന്തോഷ്‌ എത്തിയിരുന്നു. ഈ ചിത്രത്തിന്‍റെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഷാഫി സന്തോഷ് ജോഗിയെയും കുടുംബത്തെയും കുറിച്ച് പങ്കുവച്ചത്.

”ഒരു നടന്‍ മാത്രമല്ല, സന്തോഷ് ജോഗി നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു. മായാവി കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ് സന്തോഷ് ജോഗി എന്റെ വീട്ടില്‍ വന്നൊരു കഥ പറഞ്ഞു. അഭിനയമല്ല, എഴുത്താണ് നിന്റെ മേഖലയെന്ന് ഞാന്‍ ജോഗിയോട് പറഞ്ഞു. ഒരു ദിവസം വിശദമായി സംസാരിക്കാം എന്ന് പറഞ്ഞു. പിന്നീട് കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണ്. ശരിക്കും വലിയ ഷോക്കായിരുന്നു അത്.” ഷാഫി പങ്കുവച്ചു. അതിനൊപ്പം സന്തോഷിന്റെ മരണത്തിനു ശേഷം ഭാര്യ ജിജി തന്നെ വിളിച്ചതിനെക്കുറിച്ചും താരം തുറന്നു പറയുന്നു.

”സന്തോഷിന്റെ മരണം കഴിഞ്ഞു കുറച്ചു നാളുകള്‍ക്ക് ശേഷം. മേരിയ്ക്കുണ്ടൊരു കുഞ്ഞാട് തിയ്യേറ്ററുകളില്‍ തകര്‍ത്തോടുന്ന സമയം. രാത്രി ഒരു മണിയ്ക്ക് എന്റെ ഫോണ്‍ റിങ് ചെയ്യുകയാണ്. ഞാന്‍ നോക്കുമ്ബോള്‍ പരിചയമില്ലാത്ത ഒരു നമ്ബര്‍. കുറേ ബെല്ലടിച്ചപ്പോള്‍ ഞാനെടുത്തു. ഒരു സ്ത്രീ ശബ്ദം. ഞാന്‍ സന്തോഷ് ജോഗിയുടെ ഭാര്യ ജിജിയാണ്. അയ്യോ എന്താണ് ഈ സമയത്ത് എന്ന് ഞാന്‍ ചോദിച്ചു. ഷാഫിക്ക ഒരു കാര്യം പറയാനാണ് നമ്ബര്‍ തപ്പിയെടുത്ത് വിളിച്ചത്. വേറൊന്നുമല്ല, ഞങ്ങളുടെ കുട്ടി സന്തോഷിന്റെ മരണത്തിന് ശേഷം ഇതുവരെ ചിരിച്ചിട്ടില്ല. ഇന്ന് സെക്കന്റ് ഷോയ്ക്ക് മേരിക്കുണ്ടൊരു കുഞ്ഞാട് കാണാന്‍ പോയി. അവള്‍ കൈകൊട്ടി ആര്‍ത്ത് ചിരിച്ചു. കുറേ നാളുകളായി അവള്‍ ഇങ്ങനെ ചിരിച്ചിട്ടില്ല. അവളുടെ സന്തോഷം കണ്ട് ഞങ്ങള്‍ കരയുകയായിരുന്നു. സന്തോഷം അറിയിക്കാനായി വിളിച്ചതാണ്. കേട്ടപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു. ഒരു സംവിധായകന് അതില്‍ കൂടുതല്‍ എന്തു വേണം”- ഷാഫി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button