ലൂസിഫര്‍ മലയാള സിനിമയില്‍ ചരിത്ര വിജയമായതോടെ അതിന്റെ രണ്ടാം ഭാഗം എമ്പുരാന് എന്ന പേരില്‍ പൃഥ്വിരാജും ടീമും പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി സ്ക്രീനില്‍ മാസ് കാട്ടിയ മോഹന്‍ലാല്‍ സിനിമയുടെ രണ്ടാം വരവില്‍ തിയേറ്റര്‍ ഇളക്കി മറിക്കുമെന്നാണ് ആരാധക പ്രതീക്ഷ.എമ്പുരാന് വൈകാതെ ഉണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുകയാണ് പൃഥ്വിരാജ്. ഈ ചോദ്യം ആദ്യം ചോദിക്കേണ്ടത് മുരളി ഗോപിയോടാണെന്നും, ലൂസിഫറിനേക്കാള്‍ കുറേക്കൂടി പരിശ്രമം വേണ്ട സിനിമയാണ് എമ്പുരാണെന്നും നെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ പൃഥ്വിരാജ് വ്യക്തമാക്കുന്നു.
ഈ ചോദ്യം ആദ്യം ചോദിക്കേണ്ടത് മുരളി ഗോപിയോടാണ്. മുരളി എനിക്ക് ബൗണ്ട് സ്ക്രിപ്റ്റ് എന്ന് തരുന്നോ ആ തീയതിയില്‍ നിന്ന് ആറുമാസം ഞാന്‍ ഷൂട്ടിംഗ് തുടങ്ങിയിരിക്കും. സിനിമയുടെ പ്ലോട്ട് ഉള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ട്. ലൂസിഫറിനേക്കാള്‍ കുറേക്കൂടി പരിശ്രമം വേണ്ട സിനിമയാണ് എമ്പുരാന്.
മുരളി ഗോപിയുടെ മറുപടി
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ രചനയിലാണിപ്പോള്‍. അതില്‍ പൃഥ്വിരാജ് തന്നെയാണ് നായകന്.ഇത് പൂര്‍ത്തിയാക്കിയാലുടന്‍ എമ്പുരാന് എഴുതി തുടങ്ങും.
Post Your Comments