CinemaGeneralLatest NewsMollywoodNEWS

തെറ്റുണ്ടെങ്കില്‍ വീണ്ടും റീടേക്ക് : അഭിനയത്തിന്റെ അനായാസത പറഞ്ഞു റോഷന്‍ ആന്റ്രൂസ്

ആസ്വദിച്ച് ചെയ്തതിനാല്‍ അഭിനയം പ്രയാസമുള്ളതായി എനിക്ക് തോന്നിയില്ല

ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള റോഷന്‍ ആന്ട്രൂസ് അഭിനയത്തിന്റെ പുതിയ മുഖവുമായി മലയാള സിനിമയില്‍ കളം നിറയാന്‍ ഒരുങ്ങുകയാണ്. മഞ്ജു വാര്യരുടെ പ്രതിനായകന്റെ റോളിലൂടെയാണ് റോഷന്‍ ആന്ട്രൂസ് തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഡിസംബര്‍ ഇരുപതിന് പ്രദര്‍ശനത്തിനെത്തുന്ന പ്രതി പൂവന്‍ കോഴിയില്‍ വേറിട്ട വില്ലന്‍ മുഖമാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് റോഷന്‍ ആന്ട്രൂസ് വ്യക്തമാക്കുകയാണ്.

ആസ്വദിച്ച് ചെയ്തതിനാല്‍ അഭിനയം പ്രയാസമുള്ളതായി എനിക്ക് തോന്നിയില്ല. ആദ്യം അസിസ്റ്റന്‍സിനെ നിര്‍ത്തി ഷോട്ട് കമ്പോസ് ചെയ്ത ശേഷം അവരെ മാറ്റി നിര്‍ത്തി പിന്നീട് ഞാന്‍ പോയി അഭിനയിക്കും. ആക്ഷനും കട്ടും ഞാന്‍ തന്നെ പറയും. പ്രതി പൂവന്‍ കോഴിയില്‍ ആന്റപ്പന്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആദ്യ അഭിനയ നിമിഷത്തെക്കുറിച്ച് റോഷന്‍ ആന്ട്രൂസ് മനസ്സ് തുറന്നത്.

മഞ്ജു വാര്യര്‍ ലീഡ് റോളില്‍ എത്തുന്ന പ്രതി പൂവന്‍ കോഴി ഉണ്ണി ആര്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണ്. വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലറാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മാധുരി എന്ന സെയില്‍സ് ഗേളിന്റെ റോളിലാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്.

 

shortlink

Post Your Comments


Back to top button