GeneralLatest NewsMollywood

മാതാവാണെ സത്യം ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല; മോളി കണ്ണമാലി

എന്റെ ഈ അവസ്ഥയും കോലവും കണ്ട് പറയുമോ ഞാന്‍ നാട്ടുകാരെ പറ്റിക്കുകയാണെന്ന്. എന്നെ നേരിട്ട് വന്ന് കണ്ടിട്ട് നിങ്ങള്‍ പറ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മോളി കണ്ണമാലി. താരത്തിന്റെ അസുഖത്തെ കുറിച്ച്‌ കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് വാര്‍ത്ത പുറത്ത് വന്നത്. മോളിയുടെചികിത്സ സഹായം ഏറ്റെടുത്ത് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ മോളി കണ്ണമാലിയ്ക്ക് അസുഖമെന്നുമില്ലെന്നും എല്ലാവരേയും തെറ്റിധരിപ്പിക്കുകയാണെന്നുമുളള ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിരുന്നു ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.

”മാതാവാണെ സത്യം ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. ഇങ്ങനെ ഒക്കെ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ല. അവര്‍ക്ക് എന്നോട് വല്ല വൈരാഗ്യമുണ്ടോ എന്നും അറിയില്ല. എനിക്ക് ആരോടും ഒന്നുമില്ല. എന്റെ ഈ അവസ്ഥയും കോലവും കണ്ട് പറയുമോ ഞാന്‍ നാട്ടുകാരെ പറ്റിക്കുകയാണെന്ന്. എന്നെ നേരിട്ട് വന്ന് കണ്ടിട്ട് നിങ്ങള്‍ പറ’ മോളി കണ്ണമാലി പറഞ്ഞു

”അമ്മ’യില്‍ മെമ്ബര്‍ഷിപ്പില്ല. മെമ്ബര്‍ഷിപ് എടുത്തിട്ടില്ല. അസുഖ ബാധിതയായ തനിക്ക് ഇതുവരെ ഒരു സംഘടനയും സഹായങ്ങളും നല്‍കിയിട്ടില്ല. താന്‍ ആരോടും ഒരു സഹായവും ചോദിച്ചും പോയിട്ടില്ല. അവസ്ഥയറിഞ്ഞ് മമ്മൂട്ടി മാത്രമാണ് സഹായവുമായി എത്തിയത്. അദ്ദേഹം തിരുവന്തപുരത്ത് പോയി ഓപ്പറേഷന്‍ ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ ചെയ്യാന്‍ പേടിയാണ്. ഇപ്പോള്‍ ചെയ്യുന്ന ചികിത്സ തന്നെ തുടരാം എന്ന് അറിയിക്കുകയായിരുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് ആരോ വന്ന് രോഗകാര്യങ്ങള്‍ ഒക്കെ അന്വേഷിച്ച്‌ പോയി” ഏഷ്യവില്ലുമായുള്ള അഭിമുഖത്തില്‍ മോളി കണ്ണമാലി പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button