ചങ്ക്സ്, ബോയ് ഫ്രണ്ട്, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, റിംഗ് മാസ്റ്റര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം നേടിയ ഹണി റോസ് ഒരു സിനിമ ചെയ്യുമ്പോള്‍ താന്‍ ആരെയാണ് ആദ്യം അറിയിക്കുകയെന്നു തുറന്നു പറയുന്നു.
‘സിനിമയില്‍ മിക്കവരും അറിയുന്നവരാണ് . ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം അറിയിക്കുന്നത് വിനയന് സാറിനെയാണ്. അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിക്കാറുണ്ട്. ഒന്നും അന്വേഷിക്കാതെ തുടക്ക കാലത്ത് ചില തമിഴ് സിനിമകള്‍ക്ക് കൈകൊടുത്തു. അതിന്റെ ബുദ്ധിമുട്ട് ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഉണ്ടാകുകയും ചെയ്തു. ഭയങ്കര സംഭവമാണെന്ന് പറഞ്ഞാണ് അവിടത്തെ മാനേജര്‍മാര്‍ പ്രോജക്ട് കമ്മിറ്റ് ചെയ്യിക്കുക. അഭിനയിച്ച് തുടങ്ങുമ്ബോഴാണ് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മനസിലാകുന്നത്. ചിലര്‍ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കും. അനുഭവങ്ങളിലൂടെയല്ലേ ഓരോന്ന് പഠിക്കുക. ഇപ്പോഴാണെങ്കില്‍ അങ്ങനെ സംഭവിക്കില്ല.’
സിനിമയില്‍ എത്തിയിട്ട് പതിന്നാലു വര്‍ഷമായെന്നു പറഞ്ഞ താരം പ്രതീക്ഷിച്ച ഉയരത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് കരുതി വേണമെങ്കില്‍ സിനിമ ഉപേക്ഷിച്ച് പോകാമായിരുന്നുവെന്നും എന്നാല്‍ നല്ല സിനിമയുടെ ഭാഗമാകാനുള്ള ആഗ്രഹം കൊണ്ടാണ് ഇപ്പോഴും തുടരുന്നതെന്നും തുറന്നു പറഞ്ഞു.
Post Your Comments