
ക്യാന്‍സര്‍ രോഗ ബാധിതയായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന പ്രമുഖ നടി അന്തരിച്ചു. ഫ്രഞ്ച് ന്യൂ വേവ് സംവിധായകൻ ജീൻ പോൾ ഗോദാർദിന്റെ സിനിമകളിലൂടെ പ്രശസ്തയായ ഡാനിഷ്-ഫ്രഞ്ച് നടി അന്ന കരീനയാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. 79 വയസ്സായിരുന്നു.
അന്നയുടെ മുൻ ഭർത്താവ് ഗോദാർദ് സംവിധാനം ചെയ്ത “പിയറോട്ട് ലെ ഫൗ ” ഉൾപ്പെടെ അദ്ദേഹത്തിന്റെ തന്നെ ഏഴ് ചിത്രങ്ങളിലും മറ്റനേകം വിഖ്യാത ചലച്ചിത്രങ്ങളിലും അന്ന കരീന അഭിനയിച്ചിട്ടുണ്ട്.
“അന്ന ഇന്നലെ പാരീസ് ആശുപത്രിയിൽ കാൻസർ ബാധയെ തുടർന്ന് മരിച്ചു,” നടിയുടെ ഏജന്റ് ലോറന്റ് ബാലന്ദ്രാസ് എഎഫ്‌പിയോട് പറഞ്ഞു. അന്നയുടെ നാലാമത്തെ ഭർത്താവായ അമേരിക്കൻ സംവിധായകൻ ഡെന്നിസ് ബെറി മരണ സമയത്ത് ഒപ്പമുണ്ടായിരുനെന്നും ഏജന്റ് കൂട്ടിച്ചേർത്തു.
“ഇന്ന് ഫ്രഞ്ച് സിനിമ അനാഥമായിരിക്കുന്നു. ഇതിഹാസങ്ങളിലൊന്ന് നഷ്ടപ്പെട്ടു,” എന്നാണു അന്നയുടെ മരണത്തെക്കുറിച്ച് ഫ്രാൻസിന്റെ സാംസ്കാരിക മന്ത്രി ഫ്രാങ്ക് റൈസ്റ്റരിന്റെ ട്വീറ്റ്.
Post Your Comments