സിനിമയിൽ വന്നിട്ട് ഏകദേശം 35 വർഷങ്ങൾ പൂർത്തിയാക്കുന്ന നടൻ വിനീത് താൻ ഇതുവരെ ചെയ്തതിൽ തന്റെ ഏറ്റവും ഇഷ്ട കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് .1985-ൽ ‘ഇടനിലങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച വിനീത് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും അഭിനയിച്ചു. ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലും തിളങ്ങിയ വിനീത് മലയാളത്തിൽ താൻ ചെയ്ത ഏറ്റവും അംഗീകരിക്കപ്പെട്ട കഥാപാത്രം കാബൂളിവാലയിലെ മുന്ന ആണന്ന് തുറന്നു പറയുകയാണ്.
‘ഞാൻ ചെയ്തതിൽ പ്രേക്ഷകർക്കിടയിൽ വലിയ ഇംപാക്റ്റ് ഉണ്ടാക്കിയ കഥാപാത്രമായിരുന്നു കാബൂളിവാലയിലെ മുന്ന. കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം ഓഡിയൻസിനും ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു അത്. വളരെ ലൈവ് ആയിട്ടുള്ള കളർഫുൾ കഥാപാത്രമായിരുന്നു ‘മുന്ന’. എനിക്കും ഏറ്റവും പ്രിയപ്പെട്ടത് കാബൂളിവാലയിലെ മുന്ന തന്നെയാണ്’. വിനീത് പറയുന്നു.
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ തകരയുടെ തമിഴ് പതിപ്പ് ‘ആവാരം പൂവി’ൽ വിനീതായിരുന്നു നായകനായി അഭിനയിച്ചത് .’കാതൽദേശം’, ‘ജെന്റിൽമാൻ’ തുടങ്ങിയ ശ്രദ്ധേയ തമിഴ് ചിത്രങ്ങളിലും വിനീത് അഭിനയിച്ചു. മലയാളത്തിൽ ഹരിഹരന്റെ എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ച വിനീതിന് ഒരു കാലത്ത് സൂപ്പർ താരത്തോളം താരമൂല്യമുള്ള നായകനായിരുന്നു
Post Your Comments