GeneralLatest NewsTV Shows

വീട്ടുകാരുടെ ആഗ്രഹമാണ് താലി കെട്ടി, കല്യാണമായിട്ട് നടത്താം എന്നു തീരുമാനിച്ചത്; സ്നേഹ പറയുന്നു

ഏത് സമയത്താണ് എന്നൊന്നും പറയാൻ പറ്റില്ല. പ്രണയം ഉണ്ടായിരുന്നു. എന്നാൽ അതിനെക്കാൾ, നമ്മളെ മനസിലാക്കുന്ന ഒരാൾ, നമ്മുടെ കൂടെ നിൽക്കുന്ന ഒരാൾ എന്നതിനായിരുന്നു പരിഗണന.

മറിമായം എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായതാര ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചിരിക്കുകയാണ്. നടി സ്നേഹയും നടന്‍ ശ്രീകുമാറും വിവാഹിതരായ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. തങ്ങളുടെ ജീവിതത്തെക്കുറിച്ച് താരങ്ങള്‍ പങ്കുവയ്ക്കുന്നു.

”ഇഷ്ടമാണ് എന്നൊന്നും ഞാനും ശ്രീയും പരസ്പരം പറഞ്ഞിട്ടില്ല. പ്രൊപ്പോസ് ചെയ്യലും ഉണ്ടായിരുന്നില്ല. എല്ലാം കൃത്യമായി സംഭവിക്കുകയായിരുന്നു. ജീവിത സാഹചര്യങ്ങളുമായൊക്കെ ബന്ധപ്പെട്ട്, ഒന്നിച്ചു നിൽക്കാം എന്നു തോന്നുകയായിരുന്നു. അല്ലാതെ ആ തീരുമാനം എടുത്തത് ഏത് ദിവസമാണ്, ഏത് സമയത്താണ് എന്നൊന്നും പറയാൻ പറ്റില്ല. പ്രണയം ഉണ്ടായിരുന്നു. എന്നാൽ അതിനെക്കാൾ, നമ്മളെ മനസിലാക്കുന്ന ഒരാൾ, നമ്മുടെ കൂടെ നിൽക്കുന്ന ഒരാൾ എന്നതിനായിരുന്നു പരിഗണന. അങ്ങനെ ഒരാൾ തന്നെയാണല്ലോ കൂടെ വേണ്ടതും. അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്. ഞങ്ങൾക്കിടയിൽ ആഴമുള്ള ഒരു സൗഹൃദമുണ്ട്. മറിമായം ടീം മൊത്തം അങ്ങനെയാണ്. മറിമായം ഒരു കുടുംബം പോലെയാണ്. എല്ലാവരും പരസ്പരം എല്ലാം തുറന്നു പറയാറുണ്ട്. എല്ലാവർക്കും എല്ലാവരുടെയും ജീവിതത്തെക്കുറിച്ച് അറിയാം

കല്യാണം കഴിക്കാം എന്നത് അടുത്ത കാലത്താണ് തീരുമാനിച്ചത്. കുറച്ചേ ആയുള്ളൂ. രജിസ്റ്റർ മാര്യേജ് എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. പക്ഷേ, വീട്ടുകാരുടെ ആഗ്രഹവും താൽപര്യവും പരിഗണിച്ചാണ് താലി കെട്ടി, കല്യാണമായിട്ട് നടത്താം എന്നു തീരുമാനിച്ചത്. എന്നാൽ ചടങ്ങ് ചെറുതു മതി, ആർഭാടങ്ങളൊന്നും വേണ്ട എന്നു പറഞ്ഞിരുന്നു.” സ്നേഹ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button