GeneralLatest NewsMollywood

ആ യാത്രയിലൂടെ ഭഗവാന്റെ അനുഗ്രഹം ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞു; തളർന്നു വീഴുന്നത്തിനു മുന്പ് സഹായവുമായി എത്തിയവരെക്കുറിച്ച് അനുരാധ ശ്രീരാം

ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഒരുമണിക്കൂർ കൂടി നടക്കണമായിരുന്നു. എന്നാൽ അതിനു മുൻപേ ഞാൻ തളർന്നു വീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ആലാപനശൈലിയിലൂടെ സംഗീതപ്രേമികളുടെ മനം കവര്‍ന്ന ഗായികയാണ് അനുരാധ ശ്രീരാം. തമിഴ് നാട്ടിലെ അരുണാചല എന്ന തീർഥാടന കേന്ദ്രത്തിലേക്കുള്ള യാത്രയില്‍ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായതിനെക്കുറിച്ചു ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പ് വൈറല്‍. അരുണാചലയിലേക്കുള്ള മല കയറ്റത്തിനിടയിൽ ക്ഷീണിതയായ തന്നെ സഹായിക്കാന്‍ എത്തിയ ഒരുകൂട്ടം ചെറുപ്പക്കാരെക്കുറിച്ചാണ് ഗായിക ഫെയ്സ്ബുക്കിൽ കുറിച്ചത്.

അനുരാധയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

‘അരുണാചലയിലേക്കുള്ള മലകയറ്റത്തിനിടയിൽ എന്നെ സഹായിക്കാനെത്തിയ ആ ആൺകുട്ടികളെ ദൈവമാണ് ആ സമയത്ത് അവിടേക്ക് അയച്ചത് എന്നു ഞാൻ വിശ്വസിക്കുന്നു. അസഹനീയമായ ചൂടിൽ ഞാൻ ആകെ തളർന്നിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഒരുമണിക്കൂർ കൂടി നടക്കണമായിരുന്നു. എന്നാൽ അതിനു മുൻപേ ഞാൻ തളർന്നു വീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ആ സമയത്താണ് ഒരുകൂട്ടം ചെറുപ്പക്കാർ അവിടേക്കു വന്നത്. അവർ വന്ന് എല്ലാ തീർഥാടകർക്കും ഗ്ലൂക്കോസും വെള്ളവും ഒക്കെ നൽകി. അവർ എന്നെ ഒരുപാട് സഹായിച്ചു. ആ സ്നേഹവും കരുതലും കൊണ്ടാണ് ഞാൻ എന്റെ തീർഥാടനം പൂർത്തിയാക്കിയത്. മാത്രവുമല്ല എനിക്ക് വളരെയധികം ഊർജം ലഭിച്ചതായും തോന്നി. ഒരാൾ സ്വയം ദൈവത്തിനു പൂർണമായ് സമർപ്പിക്കുകയാണെങ്കിൽ ദൈവം അവരെ കരുതലോടെ കൊണ്ടു നടക്കുമെന്ന് എനിക്ക് മനസിലായി’ എന്റെ യാത്രയിലൂടെ ഭഗവാന്റെ അനുഗ്രഹം ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞു’.

shortlink

Post Your Comments


Back to top button