‘ലൂസിഫര്‍’ എന്ന സിനിമ അതിന്റെ തുടക്കം മുതലേ പ്ലാന്‍ ചെയ്തത് ആഗോളതലത്തില്‍ ഈ സിനിമയുടെ വിപണനമൂല്യം എത്രത്തോളം ഉയര്‍ത്താം എന്ന ചിന്തയോടെയായിരുന്നുവെന്ന് പൃഥ്വിരാജ്,നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്റെ അഭിപ്രായത്തെ സ്വീകരിച്ചു കൊണ്ട് ഒരു നിര്‍മ്മതാവ് എന്ന നിലയില്‍ എന്ത് ആവശ്യങ്ങള്‍ക്കും കൂടെയുണ്ടായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ഈ വര്‍ഷത്തെ മലയാള സിനിമ കണ്ട മഹാ വിജയങ്ങളില്‍ ഒന്നായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍, ഇരുനൂറു കോടിയെന്ന ആദ്യ നേട്ടം സ്വന്തമാക്കി ലൂസിഫര്‍ ലോക സിനിമ വിപണിയില്‍ തന്നെ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്തിരുന്നു.
‘ലൂസിഫര്‍ മലയാള സിനിമയെ കുറച്ചു കൂടി ഷിഫ്റ്റ് ചെയ്തു. അന്ന് ലൂസിഫര്‍ അങ്ങനെയൊരു റിലീസ് ലഭിച്ചപ്പോള്‍ എനിക്കത് അത്ഭുതമായിരുന്നു. പക്ഷെ ഇന്ന് അത് ‘മാമാങ്കം’ മറികടന്നിരിക്കുന്നു. മാമാങ്കത്തിന് മുകളിലേക്ക് പ്രിയദര്ശന് സാറിന്റെ മരയ്ക്കാറിന്റെ സിംഹവും വലിയ റിലീസ് ആകുമെന്ന വിശ്വാസമുണ്ട്.ഇത്തരം സിനിമകള്‍ സംഭവിക്കുമ്പോള്‍ ഇവിടുത്തെ ചെറു സിനിമകള്‍ക്കും അത് ഗുണകരമാകും, ഞാന്‍ ഒടുവിലായി അഭിനയിച്ച ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തിന് വരെ അതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ പൃഥ്വിരാജ് വ്യക്തമാക്കുന്നു.
Post Your Comments