മലയാളികള്‍ക്ക് ഏറെ പരിചിതയായ തെന്നിന്ത്യന്‍ താരമാണ് നിത്യാ മേനോന്. സൂപ്പര്‍ താരങ്ങളുടെ നായികയായി എത്തിയ താരം ജീവിതത്തില്‍ വളരെ മനോഹരമായൊരു അനുഭവത്തെക്കുറിച്ചു പങ്കുവച്ചിരിക്കുകയാണ്. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചുണ്ടായ സംഭവത്തെക്കുറിച്ചാണ് താരത്തിന്റെ തുറന്നു പറച്ചില്.
ഷൂട്ടിംഗ് ഇല്ലാതിരുന്ന ഒരു ദിവസം കുറച്ച് നടക്കാമെന്ന് തീരുമാനിച്ച് പുഴയുടെ അരികിലേക്ക് പോവുകയായിരുന്നു താന്‍. പുഴവക്കത്തിരുന്ന് മീന്‍ പിടിക്കുന്ന ഒരാളെ കണ്ടു. മീന്‍ പിടിക്കുന്നതിനെക്കുറിച്ചും കിട്ടിയ മീനുമൊക്കെ അദ്ദേഹം കാണിച്ചിരുന്നു. അതിനിടയിലാണ് അദ്ദേഹം തന്റെ ജോലിയെക്കുറിച്ച് ചോദിച്ചത്. അഭിനയമാണ് ജോലിയെന്ന് പറഞ്ഞപ്പോള്‍ വലിയ കഷ്ടപ്പാടായിരിക്കുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ പ്രതികരണം തന്നെ വല്ലാതെ ഞെട്ടിച്ചുവെന്നും ജീവിതത്തിലാദ്യമായാണ് ഈ ജോലിയെക്കുറിച്ച് കേട്ടപ്പോള്‍ ഇങ്ങനെയൊരാള്‍ പ്രതികരിച്ചതെന്നും താരം പറയുന്നു.
read also: വധുവായി നടി രമ്യ നമ്പീശന്; കല്യാണം എവിടെ വച്ചാണെന്ന് ആരാധകര്‍
പൊതുവെ അഭിനേത്രിയെന്ന് കേള്‍ക്കുമ്ബോള്‍ വരുന്ന കുറച്ച് മറുപടികളുണ്ട്. എന്നാല്‍ അദ്ദേഹം അങ്ങനെയായിരുന്നില്ല. എല്ലാം മനസ്സിലാക്കിയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഒരിക്കലും മറക്കാനാവാത്ത തരത്തിലുള്ള പ്രതികരണമായിരുന്നു ഇത്. അതിനാല്‍ത്തന്നെ എന്നും ഇതോര്ത്തിരിക്കുമെന്നും താരം പറയുന്നു.
Post Your Comments