യേശുക്രിസ്തുവിനെ ഗേ ആയും മാതാവായ മേരിയെ കഞ്ചാവ് വലിക്കുന്ന വ്യക്തിയായും കാണിക്കുന്ന ചിത്രം വിവാദത്തില്‍. നെറ്റ്ഫ്‌ളിക്‌സ് ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫിലിമിനെതിരെയാണ് ബ്രസീലില്‍ പ്രതിഷേധം ശക്തമാകുന്നത്.
‘ദ ഫസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന് പേരുള്ള ഈ ഫിലിമിനെതിരെ 14 ലക്ഷത്തോളം ക്രിസ്തീയ വിശ്വാസികള്‍ ഒപ്പിട്ട പരാതി നെറ്റ് ഫ്‌ളിക്‌സിന് കൈമാറി. പ്രമുഖ യൂട്യൂബ് കോമഡി ഗ്രൂപ്പാണ് ഈ ഫിലിം ചെയ്തിരിക്കുന്നത്. മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചിത്രം ഡിസംബര്‍ 3ന് ആണ് റിലീസ് ചെയ്തത്.
യേശുവിന്റെ ഒരു ജന്മദിനത്തില്‍ മാതാപിതാക്കളായ മേരിയുടേയും ജോസഫിന്റേയും വീട്ടില്‍ ഓര്‍ലന്‍ഡോ എന്ന സുഹൃത്ത് വരുകയും ഇവിടെ വച്ച് ഓര്‍ലന്‍ഡോയുമായുള്ള യേശുവിന്റെ ബന്ധം സൗഹൃദത്തിന് അപ്പുറത്തുള്ള ഒന്നായി മാറുന്നതാണ് ഫിലിമില്‍ കാണിക്കുന്നത്.
Post Your Comments