GeneralLatest NewsMollywood

വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദ അല്ല; നടി മീര വാസുദേവ്

സ്വന്തം നിലപാടില്‍ ഉറച്ച്‌ നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കും

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പല നടിമാരും വെളിപ്പെടുത്തല്‍ നടത്തിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദ അല്ലെന്ന് നടി മീരാ വാസുദേവ്. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ലെന്നും പറയാതിരിക്കുന്നതാണ് മാന്യതയെന്നും മീര പറയുന്നു. 2005ല്‍ ബ്ലെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് മീരാ വാസുദേവ്.

”സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല.. മറ്റാരെയെങ്കിലും വിളിച്ച്‌ അഭിനയിപ്പിച്ചോളൂ എന്ന് പറയണം. സ്വന്തം നിലപാടില്‍ ഉറച്ച്‌ നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കും. അതുകൊണ്ടുതന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.’ മീര വാസുദേവ്‌ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button