GeneralLatest NewsMollywood

ഇകഴ്ത്തലുകളില്‍ തളരാത്ത നിങ്ങൾ അഭിമാനമാണ് അച്ഛാ..’ സുരേഷ് ഗോപിയെ കുറിച്ച് മകന്‍

സുരേഷ് ഗോപിയുടെ എംപി വികസന ഫണ്ടിൽ നിന്നും അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയ നടനാണ്‌ സുരേഷ് ഗോപി. നടന്‍ എന്ന നിലയില്‍ മാത്രമല്ല എംപി എന്ന നിലയിലും അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളും കേരളം ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് മകൻ ഗോകുൽ സുരേഷ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ സുരേഷ് ഗോപിയുടെ എംപി വികസനഫണ്ടിൽ നിന്നും പ്ലാസ്റ്റിക് റീസൈക്കിൾ മെഷീൻ സ്ഥാപിച്ചതിനെ അഭിനന്ദിച്ചാണ് ഗോകുലിന്റെ കുറിപ്പ്.

‘മാധ്യമങ്ങളും നിയമനിർമാതാക്കളും സർക്കാരുമെല്ലാം അച്ഛന്റെ യോഗ്യതകളെ എത്രത്തോളം തടഞ്ഞുവച്ചാലും, പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോവുന്ന നിങ്ങൾ അഭിമാനമാണ് അച്ഛാ’ ഗോകുൽ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

സുരേഷ് ഗോപിയുടെ എംപി വികസന ഫണ്ടിൽ നിന്നും അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒ.രാജഗോപാൽ എം​എൽഎ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button