GeneralLatest NewsMollywood

തിലകന്‍ ചേട്ടന്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞിട്ട് ഷാജിയാണ് എന്നെ വിളിക്കുന്നത്; ബി ഉണ്ണികൃഷ്ണന്‍ പറയുന്നു

തിലകന്‍ ചേട്ടന്റെ തിരിച്ചു വരവിന് ശരിക്കും കാരണമായ ആള് ഷാജി കൈലാസാണ്

യുവനടന്‍ ഷെയ്നിനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയത് വലിയ വാര്‍ത്തയായിരുന്നു. സിനിമയില്‍ താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ആദ്യമായി അല്ല. മുന്‍പ് മലയാളത്തിന്റെ അതുല്യ നടന്‍ തിലകനെയും സംഘടന വിലക്കിയിരുന്നു. അവസാന നാളുകളില്‍ സിനിമ സംഘടന അദ്ദേഹത്തെ പുറത്താക്കിയിരുന്നു. തിലകനെ വിലക്കിയ സംഭവത്തെ കുറിച്ച്‌ തുറന്നു പറയുകയാണ് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണി കൃഷ്ണന്‍.

തിലകന്‍ ചേട്ടന്റെ തിരിച്ചു വരവിന് ശരിക്കും കാരണമായ ആള് ഷാജി കൈലാസാണ്എന്ന് ഉണ്ണികൃഷ്ണന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

” ആദ്യമായിട്ടായിരിക്കാം ഒരു ഇന്റര്‍വ്യൂവില്‍ ഞാന്‍ ഇതിനെ കുറിച്ച്‌ സംസാരിക്കുന്നത്. ഫെഫ്ക രൂപീകൃതമാകുന്ന സമയത്താണ് താരസംഘടനയായ അമ്മയുമായി തിലകന്‍ ചേട്ടന് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. അദ്ദേഹം വളരെ വ്യക്തമായി മാക്ട ഫെഡറേഷന്റെ പക്ഷത്താണ് നിന്നത്. അന്ന് അദ്ദേഹം മലയാള സിനിമയിലെ മുഴുവന്‍ സംവിധായകര്‍ക്കുമെതിരെ വളരെ വിവാദമായ ഒരു പ്രസ്താവന നടത്തി. ഇതിനെ തുടര്‍ന്ന് മുതിര്‍ന്ന പല സംവിധായകരും എന്നെ ബന്ധപ്പെട്ടിട്ട് ചോദിച്ചു, എന്താണ് ഇതിന് നമ്മള്‍ പ്രതികരിക്കേണ്ടതെന്ന്.

ഞങ്ങളുടെ കൂടെയുള്ള സീനിയറായ സംവിധായകര്‍ പറഞ്ഞത് ഇതാണ്, തിലകന്‍ ചേട്ടന്‍ വലിയ നടനാണ്. പക്ഷേ ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞ സംഭാഷണങ്ങള്‍ അത്രയും നമ്മള്‍ എഴുതി കൊടുത്തതും നമ്മള്‍ ഷൂട്ട് ചെയ്തതും, നമ്മള്‍ റീടേക്ക് ചെയ്തതുമായ കാര്യങ്ങളാണ്. അത് ഞങ്ങളുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. നിങ്ങള്‍ ഒരു തൊഴിലാളി സംഘടനയാണ് നടത്തുന്നതെങ്കില്‍ ഇതിന് സമാധാനമുണ്ടാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നിട്ടും ആക്ഷന്‍ എടുത്തില്ല. പകരം യൂണിയന്‍ ഭാരവാഹികളുടെയെല്ലാം ജനറല്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടി. വളരെ വൈകാരികമായിട്ടാണ് 19 യൂണിയനുകളും അതിനോട് പ്രതികരിച്ചത്. തിലകന്‍ ചേട്ടന്‍ പ്രസ്താവന പിന്‍വലിക്കുന്നത് വരെ നമ്മള്‍ അദ്ദേഹത്തോട് സഹകരിക്കില്ല എന്നാണ് അവര്‍ പറഞ്ഞത്.

പിന്നീട് തിലകന്‍ ചേട്ടന്റെ തിരിച്ചു വരവിന് ശരിക്കും കാരണമായ ആള് ഷാജി കൈലാസാണ്. തിലകന്‍ ചേട്ടന്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞിട്ട് ഷാജിയാണ് എന്നെ വിളിക്കുന്നത്. നമ്മുടെ തീരുമാനങ്ങള്‍ നമുക്ക് ഒന്ന് പുന:പരിശോധിക്കണം, തിലകന്‍ ചേട്ടനെ തിരിച്ചെടുക്കണം എന്ന് ഷാജി എന്നോട് പറഞ്ഞു. അങ്ങനെ അവയ്ലബിള്‍ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച്‌ തിലകന്‍ ചേട്ടന്റെ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംവിധായകന്‍ രഞ്ജിത്ത് അന്ന് ഇന്ത്യന്റുപ്പി പ്ലാന്‍ ചെയ്യുകയാണ്. ബോംബെയില്‍ ഒരു പരിപാടിയില്‍ വെച്ച്‌ രഞ്ജിത്തും ഇന്നസെന്റ് ചേട്ടനും ഇതേ ആവശ്യം പറയുകയുമായിരുന്നു” – ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button