![](/movie/wp-content/uploads/2019/12/13as6.jpg)
സോഷ്യല്‍ മീഡിയയില്‍ നടന്‍ ഷമ്മി തിലകന്റെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ തരംഗമാകുന്നത്. ‘അമ്മ അറിയാന്‍,മക്കളെ പറ്റി നല്ലത് പറയുക. അവര്‍ക്കായി നല്ലത് ചെയ്യുക. എങ്കില്‍ നല്ല സ്വഭാവം അവരിലും ഉണ്ടാകും.മോശമായത് എത്രയധികം പറയുന്നുവോ, എത്രയധികം ചെയ്യുന്നുവോ അത്രയധികം മക്കളും മോശമാകും. ജാഗ്രതൈ’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഷെയ്ന്‍ നിഗത്തിന് എതിരായ വിലക്ക് നിലനില്‍ക്കവേയാണ് ഷമ്മി തിലകന്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്.
അതേസമയം ഷെയ്ന്‍ നിഗം വിഷയത്തില്‍ താരസംഘടനയായ എഎംഎംഎ നിലപാട് വ്യക്തമാക്കട്ടെയെ എന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്. ഷെയ്‌നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കേണ്ട എന്നാണ് താരസംഘടനയുടെ നിലപാട്. ഈ മാസം 22 ന് ചേരുന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും എഎംഎംഎ നിലപാട് വ്യക്തമാക്കുക.
Post Your Comments