പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരനും മല്ലികയും സഞ്ചരിച്ച അതേ പാതയിലൂടെയാണ് മക്കളും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മരുമക്കളും കൊച്ചുമക്കളും സിനിമയില്‍ സജീവമാണ്. അലംകൃതയൊഴികെ കുടുംബത്തിലെല്ലാവരും ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഇപ്പോഴിതാ ഇന്ദ്രജിത്തിന്റയെ പൂര്‍ണിമയുടെയും വെഡ്ഡിങ് ആനിവേഴ്‌സറി എത്തിരിക്കുകയാണ്.
ഒപ്പം വിവാഹവാര്‍ഷികദിനത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റും ശ്രദ്ധേയമാവുകയാണ്. ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായി പതിനേഴു വര്‍ഷം തികയുന്ന വേളയില്‍ തങ്ങളുടെ പ്രണയകാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൂര്‍ണിമയുടെ കുറിപ്പ്.
ചിത്രം പകര്‍ത്തിയത് അമ്മ മല്ലിക സുകുമാരനാണെന്നും അന്നു തങ്ങള്‍ പ്രണയബദ്ധരാണെന്ന കാര്യം അമ്മയ്ക്കറിയുമായിരുന്നോ എന്ന് പോലും അറിയാതെ തൊണ്ട വരണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്യുന്നതെന്നും പൂര്‍ണിമ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം………………..
ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ.. ഇത് എടുക്കപ്പെട്ട ദിവസമാണ് ഇയാള്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നത്. എനിക്ക് 21 വയസ്സും ഇയാള്‍ക്ക് 20-ും. ഞാനൊരു നടിയായിരുന്നു. ഇയാള്‍ ഒരു വിദ്യാര്‍ഥിയും.
ഈ ദിവസം എനിക്കു നല്ല പോലെ ഓര്‍മ്മയുണ്ട്. ഓഹ്!!! ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു. ഹൃദയമിടിപ്പു കൂടി.. തൊണ്ട വരണ്ട അവസ്ഥയിലാണ് നില്‍ക്കുന്നത്..
ഒരു കാര്യം അറിയാമോ?
ഫോട്ടോ എടുത്തത് മല്ലിക സുകുമാരന്‍.
എനിക്കന്നറിയില്ല, ഞങ്ങളുടെ തലയില്‍ ‘പുകയുന്നതെല്ലാം’ അമ്മയ്ക്കന്ന് മനസ്സിലായിരുന്നോ എന്ന്.. പക്ഷേ ഇന്ന് ശരിക്കുമറിയാം. എല്ലാം അറിഞ്ഞിരിക്കും.
മൂന്നു വര്‍ഷത്തെ പ്രണയകാലം.. പതിനേഴു വര്‍ഷത്തെ വൈവാഹികജീവിതം.. ഹാപ്പി ആനിവേഴ്സറി.. ഇന്ദ്രാ..
Post Your Comments