ആയിരവും പിന്നിട്ട് കുതിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ പരമ്പര ഉപ്പും മുളകും. ലച്ചുവിന്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ ഉപ്പും മുളകിൽ പുരോഗമിച്ച് വരുന്നത്. സീരിയലുകളെ വിമര്‍ശിക്കുന്നവര്‍ പോലും ഈ പരിപാടി വിടാതെ കാണാറുണ്ട്. ആയിരം എപ്പിസോഡിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ച് താരങ്ങളെത്തിയിരുന്നു. വിപുലമായ ആഘോഷങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. ബാലുവിന്റെ കുടുംബത്തില്‍ ആദ്യത്തെ വിവാഹം നടക്കുകയാണെന്നുള്ള വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നായിരിക്കും ആ വിവാഹമെന്നും ആരാണ് വരനെന്നുമറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
നീലുവിന്റെ സഹോദരിയുടെ മകനായിരിക്കും ലച്ചുവിനെ കെട്ടുന്നതെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ആ വിവാഹത്തില്‍ ബാലുവിനും മുടിയനും അത്ര താല്പര്യമില്ലായിരുന്നു. നേവി ഓഫീസറായ സിദ്ധാര്‍ത്ഥാണ് മകളെ വിവാഹം ചെയ്യുന്നതെന്നാണ് ബാലു പിന്നീട് പറഞ്ഞത്. വിവാഹത്തിനുള്ള ക്ഷണക്കത്ത് എഴുതിയതും തമ്പിമാരുടെ പേരുകളെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്.
ഇപ്പോഴിതാ ലച്ചുവിന്റെ വിവാഹം കാരണം പാറുക്കുട്ടിയുടെ സ്വസ്ഥതയാണ് പോയതെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനിടയിലാണ് തന്റെ സുഹൃത്തിനെ ബാലു കല്യാണത്തിന് വിളിച്ചത്. കല്യാണത്തിന് വന്നില്ലെങ്കില്‍ ജോലി കളയിപ്പിക്കുമെന്നായിരുന്നു ബാലുവിന്റെ ഭീഷണി. തന്രെ സുഹൃത്തിന്രെ മകന് എന്തോ ടെസ്റ്റിനായി ഇവിടേക്ക് വരുന്നുണ്ടെന്നും ബാലു പറഞ്ഞിരുന്നു. അതിനിടയിലാണ് മുടിയനോട് മുടി വെട്ടാന്‍ പറഞ്ഞത്. ടെസ്റ്റിനല്ലേ ആ ചേട്ടന് വരുന്നത്, എന്തിനാണ് മുടിയന് ചേട്ടന് മുടി വെട്ടുന്നതെന്നായിരുന്നു കേശുവിന്റെ ചോദ്യം. എന്നാൽ എന്താണ് ഈ വരുന്നത് ഗുളികന് തെയ്യമാണോയെന്ന ചോദ്യത്തോടെയായിരുന്നു ബാലു സുഹൃത്തിന്റെ മകനെ സ്വീകരിച്ചത്.
Post Your Comments