ഇരുപത്തി നാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോര പുരസ്‌കാരം ജപ്പാനീസ് ചിത്രം ദേ സേ നതിങ് സ്റ്റെയ്‌സ് ദ് സെയിം സ്വന്തമാക്കി. ജോ ഒഡാഗിരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച സംവിധാനത്തിനുള്ള രജതചകോര പുരസ്‌കാരം ബ്രസീലിയന്‍ സംവിധായകന്‍ അലന്‍ ഡെബര്‍ട്ടന് ലഭിച്ചു. പാക്കറേറ്റാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
മത്സരവിഭാഗത്തില്‍ ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി പ്രത്യേക പരാമര്‍ശം നേടി. കൂടാതെ, പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ജല്ലിക്കെട്ട് സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഡോക്ടര്‍ ബിജുവിന്റെ വെയില്‍ മരങ്ങള്‍ നേടി. പനി എന്ന മലയാളചിത്രവും മേളയില്‍ പുരസ്കാരം സ്വന്തമാക്കി
Post Your Comments