CinemaGeneralLatest NewsNEWS

കിരീടത്തേക്കാള്‍ എനിക്ക് ഇഷ്ടം ചെങ്കോലിനോട് : കാരണം പറഞ്ഞു സിബി മലയില്‍

കിരീടം ചെയ്തു കഴിഞ്ഞു ചെങ്കോലിലെത്തുമ്പോള്‍ ഈ കഥാപാത്രം എനിക്ക് വളരെ പരിചിതമാണ്

കിരീടവും ചെങ്കോലും ഇന്നും സിനിമാ പ്രേക്ഷകരുടെ വിങ്ങലാണ്. സേതു മാധവന്‍ എന്ന കഥാപാത്രത്തിന്റെ വൈകാരികമായ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാതിരുന്ന സിനിമാസ്വദകര്‍ വിരളമാണ്. കിരീടം ഒരു കള്‍ട്ട് ക്ലാസിക് എവര്‍ ഗ്രീന്‍ ഹിറ്റായി ആഘോഷിക്കപ്പെടുമ്പോള്‍ ചെങ്കോല്‍ എന്ന ചിത്രത്തിന് മറ്റൊരു സ്ഥാനമാണ് പ്രേക്ഷകര്‍ കല്‍പ്പിക്കുന്നത്. തകര്‍ച്ചയിലേക്ക് വീണു പോയ സേതുമാധവന്റെ കഥയാണ് കിരീടം പറയുന്നതെങ്കില്‍ തകര്‍ച്ചയില്‍ നിന്ന് കരകയാന്‍ പ്രയത്നിക്കുന്നവന്റെ കഥയാണ് ചെങ്കോലിന്റെ പ്രമേയം. ചെങ്കോല്‍ സിനിമ ഇറങ്ങിയിട്ട് മുപ്പത് വര്‍ഷമാകുമ്പോള്‍ സംവിധായകനെന്ന നിലയില്‍ കിരീടത്തേക്കാള്‍ തന്റെ പ്രിയചിത്രം ചെങ്കോല്‍ ആണെന്ന് തുറന്നു സമ്മതിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍ അതിന്റെ കാരണത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

‘ ‘കിരീടം’ ചെയ്തു കഴിഞ്ഞു ‘ചെങ്കോലി’ലെത്തുമ്പോള്‍ ഈ കഥാപാത്രം എനിക്ക് വളരെ പരിചിതമാണ്. ‘ചെങ്കോല്‍’ ചെയ്യുമ്പോള്‍ ഇപ്പോള്‍ സേതുമാധവന്‍ എവിടെ നില്‍ക്കുന്നു എന്നുള്ളത് എനിക്ക് വ്യക്തമാണ്.അത് കൊണ്ട് തന്നെ ‘കിരീട’ത്തേക്കാള്‍ എനിക്ക് എഫക്റ്റീവായി ചെയ്യാന്‍ കഴിഞ്ഞ ചിത്രം ‘ചെങ്കോലാ’ണ്. കാരണം ആ കഥാപാത്രം കടന്നു പോയ ഒരു ദുരിത പര്‍വ്വമുണ്ട് അതിനപ്പുറത്തേക്ക് അയാള്‍ എത്തി നില്‍ക്കുമ്പോള്‍ എനിക്കത് അത്രത്തോളം മനസ്സിലാകും’.’ചെങ്കോല്‍’ റിലീസ് ചെയ്തിട്ട് മുപ്പത് വര്‍ഷമായതിന്റെ ഭാഗമായി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ‘കിരീട’ത്തേക്കാള്‍ തന്റെ പ്രിയചിത്രം ‘ചെങ്കോല്‍’ ആണെന്ന് സിബി മലയില്‍ തുറന്നു പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button