
പൂര്‍ണ്ണിമ ഇന്ദ്രജിത്തിനെ പോലെത്തന്നെ സഹോദരിയായ പ്രിയ മോഹനും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ചേച്ചിക്ക് പിന്നാലെയാണ് പ്രിയയും അഭിനയരംഗത്തെത്തുന്നത്. മിനിസ്‌ക്രീനിനെ വിറപ്പിച്ചിരുന്ന വില്ലത്തിമാരിലൊരാളായിരുന്നു പ്രിയ. സ്വന്തം, പാരിജാതം തുടങ്ങിയ സീരിയലുകളില്‍ പ്രിയ കാഴ്ചവച്ചത് മിന്നും പ്രകടനം ആയിരുന്നു. അത് കൊണ്ട് തന്നെയാണ് ചുരുങ്ങിയ സമയം കൊണ്ട് ചേച്ചിയോടൊപ്പം തന്നെ പ്രിയയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്.
മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ്‌സ്ക്രീനിലും പ്രിയ മോഹൻ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ദി ക്യാംപസില്‍ താര വി നായരെ അവതരിപ്പിച്ചത് പ്രിയയായിരുന്നു. നിഹാല്‍ പിള്ളയുമായി നടന്ന വിവാഹത്തോടെയായിരുന്നു പ്രിയ അഭിനയത്തില്‍ നിന്നും മാറി നിന്നത്. അടുത്തിടെയായിരുന്നു ഇവരുടെ മകൻ വർധന്റെ പിറന്നാൾ ആഘോഷം കുടുംബത്തിൽ തകൃതിയായി നടന്നത്. ഇതും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോൾ പ്രിയയും മകനും ഒരുമിച്ചുള്ള ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
ഈ പ്രപഞ്ചം മുഴുവനും ഇപ്പോൾ എന്റെ കൈയിലാണ് എന്ന ക്യാപ്ഷ്യനോടെയാണ് പ്രിയ ചിത്രങ്ങൾ പങ്ക് വച്ചത്. ഇരുവരുടെയും ക്യൂട്ട് ചിത്രം കണ്ടതിന്റെ ത്രില്ലിലാണ് ഇപ്പോൾ ആരാധകർ. അതേസമയം അമ്മ ആയതിന് ശേഷം പ്രിയ ഒന്ന് കൂടി സുന്ദരി ആയല്ലോ എന്നാണ് ഒട്ടുമിക്ക പ്രേക്ഷകരുടെയും അഭിപ്രായം.
Post Your Comments